ഗുജറാത്തിൽ 24 മണിക്കൂറിനുള്ളിൽ മൂന്ന് തവണ ഭൂചലനം.
NewsNational

ഗുജറാത്തിൽ 24 മണിക്കൂറിനുള്ളിൽ മൂന്ന് തവണ ഭൂചലനം.

ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് തവണ ഭൂചലനങ്ങൾ ഉണ്ടായി. ഗുജറാത്തിലെ രാജ്കോട്ടിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് 12.57 നാണ് റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. രാജ്കോട്ടിന് വടക്കുപടിഞ്ഞാറ് 83 കിലോമീറ്റർ അകലെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളിൽ ഇത് മൂന്നാമത്തെ ഭൂകമ്പമാണ് തിങ്കളാഴ്ച ഉച്ചക്ക് ഉണ്ടായത്. ഞായറാഴ്ച രാത്രി 8:13 ഓടെ രാജ്കോട്ടിൽ ഭൂചലനം ഉണ്ടായി. തുടർന്ന് ആറ് മിനിറ്റിന് ശേഷം 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അഹമ്മദാബാദ് ഉൾപ്പെടെയുള്ള മുഴുവൻ വടക്കൻ ഗുജറാത്ത് പ്രദേശങ്ങളിലും ഭൂകമ്പത്തിന്റെ ആഘാതം അനുഭവപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിന്റെ തീവ്രത കുറവാണ്. ഭൂകമ്പത്തെത്തുടർന്ന് ഏതെങ്കിലും പ്രദേശത്ത് നിന്ന് ജീവനും സ്വത്തിനും നാശനഷ്ടമുണ്ടായതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല.” ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെ ഉദ്ധരിച്ചത് വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളായ കച്ച്, രാജ്കോട്ട്, പാടാൻ ജില്ലാ കളക്ടർമാരുമായി മുഖ്യമന്ത്രി വിജയ് രൂപാനി ഉടൻ ടെലിഫോൺ സംഭാഷണം നടത്തികയുണ്ടായി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാനും ആവശ്യമെങ്കിൽ ദുരന്ത നിവാരണ സെല്ലുകൾ സജീവമാക്കാനും ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ഓഫീസ് അറിയിച്ചു.

Related Articles

Post Your Comments

Back to top button