

ചാർട്ടേഡ് വിമാനങ്ങൾക്ക് ഇനി മുതൽ സംസ്ഥാന സർക്കാരുകളുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങണം. ചാർട്ടേഡ് വിമാനങ്ങൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ നിബന്ധനയിലാണ് ഇക്കാര്യം പറയുന്നത്. ഇനി സംസ്ഥാന സർക്കാരുകളുടെ മുൻകൂർ അനുമതി വേണം. ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവര്‍ക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നു.
ഇതുവരെ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ചാര്‍ട്ടേഡ് വിമാന അനുമതിക്കായി കോണ്‍സുലേറ്റിനെയോ എംബസിയെയോ സമീപിച്ചാല്‍ മതിയായിരുന്നു. യാത്രക്കാരുടെ വിശദാംശങ്ങള്‍ സമര്‍പ്പിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കുന്ന സ്ഥിതി വിശേഷമാണ് നില നിന്നിരുന്നത്. പുതിയ ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാരിനെയാണ് ചാര്‍ട്ടേഡ് വിമാന അനുമതിക്കായി ആദ്യം സമീപിക്കേണ്ടത്. ക്വാറന്‍റൈന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങൾ നോക്കി സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് ഉത്തരവ്. അതേസമയം, ഈ ഉത്തരവ് എപ്പോള്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല.
Post Your Comments