

ബോളിവുഡിൽ നിന്നും ആ മരണവാർത്ത എത്തുമ്പോൾ ഇന്ത്യൻ സിനിമ ലോകത്തിനൊപ്പം കേരളവും ഞെട്ടുകതന്നെ ചെയ്തു. മുറിവേറ്റ കേരളത്തെ നെഞ്ചോട് ചേർത്ത സുശാന്തിനെ കേരളത്തിന് എങ്ങനെ മറക്കാനാവും. സുശാന്തിന്റെ നന്മ കേരളം എന്നും ഇപ്പോഴും ഓർക്കും. 2018 ലെ പ്രളയത്തിൽപ്പെട്ട് കേരളം ജലം കൊണ്ടുള്ള മുറിവേറ്റു കിടക്കുമ്പോൾ, സുശാന്ത് സിംഗ് രാജ് പുതിന്റെ നന്മയുടെ നനുത്ത കരങ്ങൾ ഒരു സ്വാന്തന സ്പർശമായി, കരുതലായി കേരളത്തിലേക്ക് എത്തിയിരുന്നു. മുറിവേറ്റ കേരളത്തെ നെഞ്ചോട് ചേർത്ത സുശാന്ത് കേരളത്തിന് തന്റെ സഹായമായി അന്ന് സമ്മാനിച്ചത് ഒരുകോടി രൂപയായിരുന്നു.

2018 ലെ പ്രളയത്തിൽപ്പെട്ട് കേരളം ജലം കൊണ്ട് മുറിവേറ്റു നിന്ന സമയം, ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഒരു കമന്റ് വന്നിരുന്നു.”ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ എന്‍റെ കയ്യില്‍ പണമില്ല. ഞാനെന്ത് ചെയ്യും?” ശുഭംരഞ്ജന്‍ എന്ന ആരാധകനാണ് ചോദ്യം സുശാന്ത് സിങിനോട് ചോദിച്ചത്. ആരാധകനെ ഞെട്ടിച്ചുകൊണ്ട് സുശാന്തിന്റെ മറുപടി ഉടൻ വന്നു.
“നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ കേരളത്തിന് സംഭാവന നല്‍കും. ഈ തുക ആവശ്യക്കാരില്‍ എത്തിയെന്ന് ഉറപ്പാക്കി വിവരങ്ങൾ ഞാൻ പങ്കുവെക്കാം” എന്നായിരുന്നു സുശാന്ത് സിങിന്‍റെ മറുപടി. വൈകാതെ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിക്ഷേപിച്ചതിന്‍റെ സ്ക്രീന്‍ ഷോട്ട് സുശാന്ത് ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു പിന്നെ.

“വാക്ക് തന്നത് പോലെ നിങ്ങള്‍ എന്ത് ചെയ്യാന്‍ ആഗ്രഹിച്ചുവോ അത് ഞാൻ ചെയ്തിട്ടുണ്ട്. നിങ്ങളാണ് എന്നെ ഇത് ചെയ്യാന്‍ പ്രേരിപ്പിച്ചത്. അതുകൊണ്ട് തന്നെ അതിൽ നിങ്ങൾ സ്വയം അഭിമാനിക്കുക. “ഏറ്റവും അത്യാവശ്യമുള്ളപ്പോഴാണ് നിങ്ങളത് നല്‍കിയത്. ഒത്തിരി സ്നേഹം” എന്‍റെ കേരളം എന്ന ഹാഷ് ടാഗോടെയാണ് സുശാന്ത് ദുരിതാശ്വാസ നിധിയിൽ പണം നിക്ഷേപിച്ച വിവരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അന്നത്തെ സുശാന്തിന്റെ ഇൻസ്റ്റാഗ്രാം ഫോട്ടോ കേരളത്തിന്റെ മാപ്പായിരുന്നു.
ചിലർ ജീവിക്കും. ചിലർ മരിക്കും. മറ്റുചിലർ മരിച്ചിട്ടും ജീവിച്ചുകൊണ്ടേയിരിക്കും, സുശാന്തിനെ പോലെ…
സുശാന്ത്, നിങ്ങൾ എന്നും ഓർമ്മിക്കപ്പെടും. നിങ്ങൾ നല്ലൊരു മനുഷ്യനായിരുന്നു… സുശാന്തിന്റെ നന്മയെ വാഴ്ത്തുന്ന വരികളും കുറിപ്പുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.
ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിനെ മുംബൈ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തുന്നത്. 34 വയസ് മാത്രമായിരുന്നു പ്രായം. കയ്പ്പോച്ചെ എന്ന സിനിമയിലൂടെയാണ് അഭിനയം തുടങ്ങിയ സുശാന്ത് എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, പികെ, കേദാര്‍നാഥ്, വെല്‍ക്കം ടു ന്യൂയോര്‍ക്ക് തുടങ്ങിയ ചിത്രങ്ങള്‍ സിനിമാപ്രേക്ഷകർക്ക് പ്രിങ്കരനായിരുന്നു. ചിച്ചോ രെയാണ് സുശാന്തിന്‍റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സുശാന്തിന്‍റെ മാനേജര്‍ ദിഷ സാലിയനെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് സുശാന്തിന്‍റെ മരണം.
ടെലിവിഷൻ താരം, അവതാരകൻ, നർത്തകൻ എന്നീ നിലയിലും പ്രശസ്തനായ സുശാന്ത്, 1986 ജനുവരി 21ന് ബിഹാറിലെ പട്നയിൽ ആണ് ജനിച്ചത്. ടിവി സീരിയലിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത്. ചേതൻ ഭഗത്തിന്റെ ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ് എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ കൈ പോ ചെ ആണ് സുശാന്തിന്റെ ആദ്യ സിനിമ. അതേവർഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റോമാൻസ് എന്ന ചിത്രവും ഹിറ്റായിരുന്നു. ഈ ചിത്രത്തോടെയാണ് സുശാന്ത് ബോളിവുഡിലെ മുൻനിര നടന്മാരുടെ കൂട്ടത്തിലേക്ക് എത്തുന്നത്. സുശാന്ത് സിംങ് രാജ്പുതിന്റെ മുന്‍ മാനേജറായ ദിശ സാലിയന്‍ ജീവനൊടുക്കി അഞ്ച് ദിവസം പിന്നിടുമ്പോഴാണ് നടനായ സുശാന്തിനേയും മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിലുണ്ടായ രണ്ട് മരണം ബോളിവുഡില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ്. ജൂണ്‍ എട്ടിനാണ് നടന്റെ മുന്‍ മാനേജറായ ദിശ സാലിയനെ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തുന്നത്. മലാദിലെ കെട്ടിടത്തിലെ 14-ാം നിലയില്‍നിന്ന് ദിശ ചാടുകയായിരുന്നു. മുംബൈ ബാന്ദ്രയിലെ വസതിയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് രാജ്പുതിനെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
Post Your Comments