

മുണ്ടക്കയത്ത് മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിജു എന്നയാളാണ് പിടിയിലായത്. മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ് എന്ന സാബു – 53 ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 6.45 ഓടെയായിരുന്നു സാബു കല്ലേറിൽ കൊല്ലപ്പെടുന്നത്.
ജോലി കഴിഞ്ഞ് മടങ്ങിവരികയായിരുന്ന ജോർജിനെ, ബിജു കല്ലെറിഞ്ഞ് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപെട്ടു. വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് ജോർജും ബിജുവും തമ്മിൽ നേരത്തെ തർക്കവും, വഴക്കും നടന്നിരുന്നതായിട്ടാണ് പോലീസ് പറയുന്നത്. അതിന്റെ തുടർച്ചയെന്നോണമാണ് ശനിയാഴ്ചത്തെ ആക്രമണം ഉണ്ടാകുന്നത്.ജോർജിന്‍റെ മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിലാണ്. ഭാര്യ ബിന്ദു. മക്കൾ അലീന ,അനുമോൾ.
Post Your Comments