

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്‌പന്നങ്ങളുടെ സമ്പൂർണ്ണ വിവരങ്ങള്‍ തിങ്കളാഴ്‌ചയ്ക്കകം അറിയിക്കാന്‍ വ്യവസായ-വാണിജ്യ ലോകത്തോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ലഡാക്ക് വിഷയത്തില്‍ ചൈനയ്ക്കെതിരെ ഇന്ത്യ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്നതിന്റെ മുന്നോടിയായാണ് ഈ കേന്ദ്ര നിര്‍ദേശമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിങ്കളാഴ്‌ച ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം, അവശ്യേതര വസ്‌തുക്കളുടെ ഇറക്കുമതി പൂര്‍ണമായും നിരോധിച്ചേക്കും. ഈ ഉത്‌പന്നങ്ങള്‍ക്ക് പകരം ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കുന്നവ ഉപയോഗിക്കാന്‍ സർക്കാർ നിര്‍ദേശിക്കും. ചൈനയെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുകയും ‘സ്വയം ആശ്രിത ഇന്ത്യ” (ആത്മനിര്‍ഭര്‍ ഭാരത്) എന്ന കാമ്പയിന് കൂടുതല്‍ കരുത്തേകുകയുമാണ് കേന്ദ്ര ലക്ഷ്യം. വാഹനങ്ങളും വാഹന നിര്‍മ്മാണ സാമഗ്രികളും, മൊബൈല്‍ഫോണുകള്‍, മരുന്ന് നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്‌തുക്കള്‍, കളിപ്പാട്ടങ്ങള്‍, പ്ളാസ്‌റ്റിക്കുകള്‍, ഫര്‍ണീച്ചറുകള്‍, ഓര്‍ഗാനിക് കെമിക്കലുകള്‍, സോളാര്‍ പാനലുകള്‍ തുടങ്ങിയവയാണ് ചൈനയില്‍ നിന്ന് ഇന്ത്യ നിലവില്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്തു വരുന്നത്.
‘ആത്മനിര്‍ഭര്‍ ഭാരത്” എന്ന ലക്ഷ്യത്തിനായി ആദ്യഘട്ടത്തില്‍ മൂന്ന് ആശയങ്ങളാണ് കേന്ദ്രം പ്രധാനമായും ആലോചിക്കുന്നത്.
രണ്ടാം ഘട്ടമെന്ന ഹ്രസ്വകാലം : ചൈനീസ് ഉത്‌പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തും,മൂന്നാം ഘട്ടമെന്ന മദ്ധ്യകാലം : ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ബദല്‍ കണ്ടെത്തും,നാലാം ഘട്ടമെന്ന ദീര്‍ഘകാലം : ഇന്ത്യയെ മാനുഫാക്‌ചറിംഗ് ഹബ്ബ് ആയി മാറ്റും,
ആത്മനിര്‍ഭര്‍ ഇന്ത്യയുടെ ഭാഗമായി, സര്‍ക്കാര്‍ കരാറുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ചൈനീസ് കമ്പനികളെ കേന്ദ്രം ഒഴിവാക്കി തുടങ്ങിയി. റെയില്‍, ബി.എസ്.എന്‍.എല്‍ കരാറുകളില്‍ നിന്ന് ചൈനീസ് കമ്പനികൾ പുറത്ത് ആയി. സ്വകാര്യ കമ്പനികളോടും ചൈനീസ് ആശ്രയത്വം കുറയ്ക്കാന്‍ നിര്‍ദേശിക്കുന്നതിന്റെ ഭാഗമാണ്, ഉത്‌പന്നങ്ങളുടെ വിശദാംശം സർക്കാർ തേടിയിരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയുമായി മാത്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏകദേശം എട്ടുലക്ഷം കോടി രൂപയുടേതായിരുന്നു വ്യാപാരം നടന്നത്. ഏകദേശം 6.50 ലക്ഷം കോടി രൂപയുമായി അമേരിക്കയാണ് രണ്ടാമത് നിൽക്കുന്നത്.
Post Your Comments