

ചൈനയെ ഇനി വക വെക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്കാണ് ഇന്ത്യ. ലഡാക്ക് മേഖലയിലെ തന്ത്ര പ്രധാനമായ റോഡ് നിർമ്മാണവുമായി ഇന്ത്യ മുന്നോട്ട് പോവുകയാണ്. ഗാൽവാൻ താഴ്വരയിൽ ഉൾപ്പെടെ ഇന്ത്യ പണിയുന്ന റോഡുകളും വാർത്ത വിനിമയ സംവിധാനങ്ങളും നിശ്ചിത സമയത്തു തന്നെ പണി തീർക്കാനാണ് ഇന്ത്യയുടെ തീരുമാനം. അതിർത്തിയിൽ ഒരു നിർമ്മാണ പ്രവർത്തനങ്ങളും ഇന്ത്യ നിർത്തി വെക്കുന്ന പ്രശ്നമില്ല. പകരം സജീവമായി നിർമ്മാണ പ്രവർത്തങ്ങൾ തുടരുകതന്നെ ചെയ്യും.
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നിർമ്മിക്കുന്ന റോഡ് നിർമ്മാണത്തിൽ ലഡാക്കിൽ മാത്രം എപ്പോൾ 10000 ത്തോളം പേർ ജോലി ചെയ്തു വരുന്നു. 12000 ത്തോളം തൊഴിലാളികളുമായി പ്രത്യേക തീവണ്ടികളും ബസുകളും ലഡാക്കിലേക്കു പുറപ്പെട്ടുണ്ട്. ജാർഖണ്ഡിലെ സാന്താൾ പർഗാന മേഖലയിൽ നിന്നാണ് തൊഴിലാളികൾ എത്തിക്കുന്നത്. കായിക ക്ഷമത കൂടുതൽ ഉള്ളവരും മലഞ്ചെരുവുകളിലും മലയിടുക്കുകളിലും ജോലിചെയ്യാൻ പ്രത്യേക ശേഷിയുള്ളവരെയും, ആണ് എത്തിക്കുന്നത്. സങ്കീർണമായ ഏതു കാലാവസ്ഥയിലും ജോലി ചെയ്യാൻ ശേഷിയുള്ളവരെ സൈനിക ഉദ്യോഗസ്ഥർ തന്നെ കണ്ടെത്തുകയായിരുന്നു. ഇവർക്ക് കൂടുതൽ വേതനവും സൈന്യം നൽകും.
അതിർത്തി പങ്കിടുന്ന സംസ്‌ഥാനങ്ങളിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന എല്ലാ റോഡ് നിർമ്മാണ പ്രവർത്തികളും തീർക്കാൻ തന്നെയാണ് സൈന്യത്തിന്റെ തീരുമാനം. ലഡാക്ക് ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യയുടെ റോഡ് നിർമ്മാണമാണ് ചൈനയെ വിറളി പിടിപ്പിച്ചത്.
ഏതു കാലാവസ്ഥയിലും സുഗമമായി സൈന്യത്തിനും വാഹനങ്ങൾക്കും എത്തിച്ചേരാൻ റോഡ് നിർമ്മാണം പൂർത്തിയാകുന്ന തോടെ സാധിക്കും. ചൈനക്കെതിരെ ആവശ്യമെങ്കിൽ മികച്ച രീതിയിൽ സേന വിന്യാസവും ആയുധ വിന്യാസവും നടത്താൻ അതോടെ ഇന്ത്യക്കു എളുപ്പത്തിൽ സാധിക്കും. ലഡാക്കിലെ റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ മേഖലയുടെ നിയന്ത്രണം ഇന്ത്യക്കു കൂടുതൽ കാര്യക്ഷമമായി ഏറ്റെടുക്കാം. ഇതാണ് ചൈനയെ കുഴക്കുന്നത്. ചൈനക്ക് മേൽ കൂടുതൽ നിരീക്ഷണ സംവിധാനങ്ങൾ വരുന്നതോടെ സൈനിക ശേഷിയിൽ ഒരു പടി മുന്നോട്ടുള്ള ചുവടു വെപ്പ് കൂടിയാവും അത്.
Post Your Comments