

ചൈനയെ ഞെട്ടിച്ചുകൊണ്ട് പസിഫിക് സമുദ്രത്തിൽ അമേരിക്കയുടെ അപ്രതീക്ഷിത സേനവിന്യാസം,180 ലേറെ പോർ വിമാനങ്ങളുമായി മൂ ന്നു വൻ വിമാനവാഹിനി കപ്പലുകളുമായാണ് യുഎസിന്റ അസാധാരണ സേനാവിന്യാസം ഉണ്ടായിരിക്കുന്നത്. യുഎസിന്റ സേനാവിന്യാസത്തിൽ ചൈന തീർത്തും ഞെട്ടിയിരിക്കുകയാണ്. വർഷങ്ങൾക്കു ശേഷമാണു ചൈനയ്ക്കെതിരെ ഒരേ സമയം മൂന്നു വിമാനവാഹിനിക്കപ്പൽ യുഎസ് നാവികസേന വിന്യസിച്ചിരിക്കുന്നത്. യുഎസ്‌എസ് റൊണാൾഡ് റീഗൻ, യുഎസ്‌എസ് തിയോഡോർ റൂസ്‌വെൽറ്റ് എന്നിവ പടിഞ്ഞാറൻ പസിഫിക്കിലും യുഎസ്‌എസ് നിമിറ്റ്സ് കിഴക്കു ഭാഗത്തുമാണു പട്രോളിങ് നടത്തുന്നതെന്നു യുഎസ് നേവി വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ കപ്പലിലും അറുപതിലേറെ പോർ വിമാനങ്ങളുണ്ട്. 2017ൽ ഉത്തര കൊറിയയുടെ ആണവായുധ ഭീഷണികളെ തുടർന്നുള്ള വിന്യാസത്തിനു ശേഷം പസിഫിക് സമുദ്രത്തിൽ ഇത്രയും യുഎസ് സൈനിക സാന്നിധ്യം ഉണ്ടാകുന്നത് ആദ്യമായിട്ടെന്നതാണ് ശ്രദ്ധേയം. അതിർത്തികൾ എല്ലാം വെട്ടിപ്പിടിക്കുക, ദക്ഷിണ ചൈനാ കടലിൽ കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കുക, പസിഫിക് സമുദ്രത്തിൽ മറ്റു രാജ്യങ്ങൾക്കുള്ള സ്വാതന്ത്ര്യവും അവകാശവും നിഷേധിക്കുക, തുടങ്ങി മേഖലയിലെ സ്വൈര്യം കെടുത്തി വന്ന ചൈനയെ യു എസ് മുൾമുനയിൽ നിർത്തിക്കുകയാണെന്നു വേണം പറയാൻ.

വിമാനവാഹി കപ്പലുകൾക്ക് പുറമെ യുദ്ധക്കപ്പലുകളും പോര്‍വിമാനങ്ങളും യുഎസ് വിന്യസിച്ചതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്. കോവിഡ് വ്യാപന ഭീഷണി നിലനിൽക്കുമ്പോഴും അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഗുവാമിൽ പട്രോളിങ് നടത്തുന്നതിനിടെ തിയോഡോർ റൂസ്‌വെൽറ്റ് ഇവിടെ എത്തിയിരിക്കുന്നത്. ദക്ഷിണ ചൈനാക്കടലിലെ തർക്ക പ്രദേശത്തിന് സമീപം നാല് ബി -1 ബി ഹെവി ബോംബറുകളെയും നൂറുകണക്കിനു സൈനികരെയുമാണു യുഎസ് വ്യോമസേന വിന്യസിച്ചത്. നാലു ബോംബറുകളും ഗുവാമിലാണ് ലാൻഡ് ചെയ്തത്. യുദ്ധവിമാനങ്ങളും ഉദ്യോഗസ്ഥരും ഗുവാമിലെ ആൻഡേഴ്സൺ എയർഫോഴ്സ് ബേസിൽ എത്തിയതായി യുഎസ് സ്ട്രാറ്റജിക് കമാൻഡ് പ്രസ്താവനയിലാണ് അറിയിച്ചത്. ബി -1 ബി ലാൻസറുകളിൽ മൂന്നെണ്ണം നേരിട്ട് താവളത്തിലേക്കും ഒന്ന് നാവികസേനയെ പരിശീലിപ്പിക്കുന്നതിനായി ജപ്പാൻ ഭാഗത്തേക്കുമാണു തിരിച്ചുവിടുകയുമായിരുന്നു. സഖ്യകക്ഷികൾ, പങ്കാളികൾ, സംയുക്ത സേന എന്നിവരുമായുള്ള പസിഫിക് വ്യോമസേനയുടെ പരിശീലന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി ഒൻപതാം ബോംബ് സ്ക്വാഡ്രൺ, ഏഴാം ബോംബ് വിങ്ങിൽ നിന്നുള്ള നാല് ബോംബറുകളും 200 ഓളം വ്യോമസേനക്കാരെയുമാണ് വിന്യസിച്ചത്. ദക്ഷിണ ചൈനാക്കടലിൽ ഒരു ജോഡി ബി -1 ബി ബോംബറുകൾ ഫ്ലൈഓവർ നടത്തിയതിന് തൊട്ടുപിന്നാലെ ആയിരുന്നു യു എസ് വ്യോമസേനയുടെ പുതിയ നീക്കങ്ങൾ ഉണ്ടായിരിക്കുന്നത്.
കോവിഡ് മഹാമാരിയുടെ ഉദ്ഭവത്തെയും, വ്യാപനത്തെയും ചൊല്ലി, യുഎസും ചൈനയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യമാണ് നിലവിലുള്ളത്. കൊറോണവൈറസ് വ്യാപനത്തിന്റെ തുടക്കത്തിൽ വിവരം പുറംലോകത്തെ അറിയിക്കാതെ ബെയ്ജിങ് മറ്റുരാജ്യങ്ങളെ ചതിച്ചുവെന്നും നടപടിയെടുക്കണമെന്നും നിരന്തരമായി യുഎസ് ആവശ്യപ്പെടുന്നതിനിടെയാണ് സൈനിക നീക്കമെന്നതു ശ്രദ്ധേയമാണ്. കോവിഡ് ഭീതി മുതലെടുത്തു ദക്ഷിണ ചൈനാ കടലിൽ കൂടുതൽ പ്രദേശങ്ങൾ ചൈന പിടിച്ചടക്കുന്നുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ചൈനയ്ക്കു ദക്ഷിണ ചൈന കടലില്‍ ചരിത്രപരമായി ഒരു അവകാശവും അധികാരവും ഇല്ലെന്ന രാജ്യാന്തര ട്രൈബ്യൂണല്‍ വിധിയെ കാറ്റിൽ പറത്തിയാണ് മേഖലയിൽ ചൈന ആധിപത്യം പുലർത്തി വരുന്നത്. പ്രതിവര്‍ഷം അഞ്ച് ട്രില്യനിലേറെ ഡോളറിന്‍റെ വാണിജ്യ ചരക്കുനീക്കം നടക്കുന്ന ദക്ഷിണ ചൈനാ കടല്‍ മേഖലയില്‍ വര്‍ഷങ്ങളായി ചൈന അവകാശവാദം ഉന്നയിച്ചു വരികയാണ്. വിയറ്റ്നാം, ഫിലിപ്പീന്‍സ്, മലേഷ്യ, ബ്രൂണെയ്, തയ്‌വാൻ എന്നീ രാജ്യങ്ങളും ഈ അവകാശ തർക്കത്തിൽ സജീവമാണ്. ചെറു രാജ്യങ്ങളുടെ മേൽ ആധിപത്യം കാട്ടിയും, ഭീക്ഷണിപ്പെടുത്തിയും, ദക്ഷിണ ചൈനാ കടലിൽ കൂടുതൽ പ്രദേശങ്ങൾ ചൈന പിടിച്ചടക്കാനുള്ള നീക്കമാണ് നടത്തി വന്നിരുന്നത്.
അതേസമയം, തർക്കത്തിലുള്ള ദക്ഷിണ ചൈനാ കടലിലെ സൈനികരെ ഭയപ്പെടുത്തുകയാണ് യു എസ് ഉദ്ദേശ്യമെന്നു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. വിമാനവാഹിനി കപ്പലുകളുടെ വിന്യാസത്തിലൂടെ, പസിഫിക് മേഖലയിലെയും ലോകത്തിലെ ആകെത്തന്നെയും ഏറ്റവും കരുത്തരായ നാവിക ശക്തിയാണ് അമേരിക്ക എന്നത് സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും, ദക്ഷിണ ചൈന കടലിൽ പ്രവേശിച്ച്, ക്സിഷാ– നാൻഷാ ദ്വീപുകളിലെ (പാരാസെൽ – സ്പ്രാറ്റ്ലി) ചൈനീസ് പട്ടാളക്കാരെ ഭയപ്പെടുത്തുകയാണെന്നും, ആധിപത്യ രാഷ്ട്രീയം പയറ്റുകയാണെന്നും, ബെയ്ജിങ്ങിലെ നേവൽ വിദഗ്ധൻ ലി ജീയെ ഉദ്ധരിച്ച് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതിനിടെ, ഇന്ത്യ ചൈന ബന്ധം വഷളാകുന്നത് യു എസ് ഏറെ പ്രാധാന്യത്തോടെയാണ് നിലവിലുള്ള സാഹചര്യത്തിൽ വീക്ഷിക്കുന്നത്.
ഇന്ത്യ സമാധാനം ആണ് ആഗ്രഹിക്കുന്നതെന്ന് പറയുമ്പോഴും, മറ്റു അയൽ രാജ്യങ്ങളോടുള്ളപോലെ ഇന്ത്യയോട് തുടർന്നും പ്രകോപനപരമായ നീക്കമുണ്ടായാൽ അത് യൂദ്ധത്തിലേക്കാവും ചെന്നെത്തുക എന്നത് ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി നൽകിയ മുന്നറിയിപ്പ് തന്നെ
സൂചന നൽകുന്നുണ്ട്.
Post Your Comments