

ഇന്ത്യ ചൈന അതിർത്തിയിലെ സംഭവ വികാസങ്ങൾ വരും നാളുകളിൽ ചൈനക്ക് കനത്ത നഷ്ട്ടം വരുത്തും. ചൈനക്കെതിരെ രാജ്യത്തെ ഏഴ് കോടി വ്യാപാരികള്‍ കൈകോര്‍ക്കുകയാണ്. ഇതുവഴി ചൈനക്ക് ഉണ്ടാവാൻ പോകുന്ന നഷ്ട്ടം പ്രതിവർഷം ഒരു ലക്ഷം കോടിയുടേതെന്നാണ് കണക്ക്.ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ ഉണ്ടാക്കി കുറഞ്ഞ വിലയ്ക്ക് വിറ്റ് പണമുണ്ടാക്കുന്ന ചൈനയെ കൈയ്യൊഴിയാൻ വില്‍പ്പനക്കാരുടെ ദേശീയ സംഘടനയായ സി.എ.ഐ.ടി. തീരുമാനിച്ചു. ചൈനീസ് നിര്‍മ്മിത ഉത്പന്നങ്ങള്‍ ബഹിഷ്കകരിക്കാനൊരുങ്ങുകയാണ് വില്‍പ്പനക്കാർ. ദേശീയ സംഘടനയായ സി.എ.ഐ.ടി. ചൈനയുടെ മൂവായിരത്തോളം ഉത്പന്നങ്ങളാണ് ബഹിഷ്കരിക്കുക. ഇന്ത്യക്കെതിരെ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ആക്രമങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് സി.എ.ഐ.ടി ദേശീയ സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ഡേല്‍വാള്‍ ആണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ചൈനയുടെ ഉത്പന്നങ്ങള്‍ ഏറ്റവുമധികം വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 7 കോടി വില്‍പ്പനക്കാര്‍ ചൈനീസ് നിര്‍മിത വസ്തുക്കള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് ചൈനയ്ക്ക് ഒരു ലക്ഷം കോടിയുടെ നഷ്ടമുണ്ടാക്കുമെന്നും പ്രവീണ്‍ ഖണ്ഡേല്‍വാള്‍ പറഞ്ഞു.

അതിർത്തിയിലെ പ്രകോപനങ്ങൾക്ക് മറുപടിയായി, ചൈനയ്ക്ക് ശക്തമായ മറുപടി നല്‍കാനൊരുങ്ങുകയാണ് ഇന്ത്യയിലെ വ്യാപാരി സമൂഹം. കളിപ്പാട്ടം മുതല്‍ ഇലക്‌ട്രിക് ഉപകരണങ്ങള്‍ വരെയാണ് ചൈന ഉണ്ടാക്കി വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്. ചൈനീസ് എന്ന് കേൾക്കുമ്പോഴേ നിലവാരമില്ലായ്മ വിപണികളില്‍ പതിവാണെങ്കിലും വില കുറവിന്റെ പേരില്‍ ജനങ്ങൾ വാങ്ങുന്ന സ്ഥിതി വിശേഷവും, വിറ്റ് പോവുകയായിരുന്ന സ്ഥിതി വിശേഷവുമായിരുന്നു നില നിന്നിരുന്നത്.
Post Your Comments