

കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് നടന്ന ഏറ്റുമുട്ടലില്‍ ഇന്ത്യയുടെ 20 സൈനികര്‍ കൊല്ലപ്പെട്ടപ്പോള്‍ ചൈനയ്ക്ക് നാല്‍പ്പതിലധികം സൈനികരെ നഷ്ടപ്പെട്ടതായി കേന്ദ്രമന്ത്രി ജനറല്‍ വി.കെ. സിംഗിന്റെ വെളിപ്പെടുത്തൽ. ഗല്‍വാന്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ചൈനീസ് പക്ഷത്തുണ്ടായ നഷ്ടങ്ങളെക്കുറിച്ച് ആദ്യമായാണ് ഒരു കേന്ദ്ര മന്ത്രിയുടെ പ്രതികരണം ഉണ്ടാവുന്നത്.
നമ്മള്‍ക്ക് 20 സൈനികരെ നഷ്ടപ്പെട്ടപ്പോള്‍, അവരുടെ ഭാഗത്ത് ഇരട്ടിയിലധികം പേര് കൊല്ലപ്പെട്ടു. എന്നാല്‍ ചൈന സംഖ്യകള്‍ മറയ്ക്കുകയാണ്. 1962ലെ യുദ്ധത്തിലും ചൈന ഇതേരീതിയാണ് പിന്തുടര്ന്നിരുന്നതെന്നും വി.കെ. സിംഗ് പറഞ്ഞു. ചൈനീസ് സൈനികര്‍ നമ്മുടെ പിടിയിലുണ്ടായിരുന്നുവെന്നും പിന്നീട് വിട്ടയച്ചതായും കേന്ദ്രമന്ത്രി വിശദമാക്കി. ഗല്‍വാന്‍ ഏറ്റുമുട്ടലില്‍ ഇരുവശത്തും നാശനഷ്ടങ്ങള്‍ ഉണ്ടായതായി ചൈനീസ് വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡ് വക്താവ് കേണല്‍ ഴാങ് ഷുയി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ വെളിപ്പെടുത്തിയിരുന്നില്ല.
Post Your Comments