

മണ്‍കൂനയില്‍ ജീവനോടെ കുഴിച്ചിട്ട നിലയല്‍ കണ്ടെത്തിയ ചോരക്കുഞ്ഞിന് പുനര്‍ജന്മം നേടി. യു.പിയിലെ സിദ്ധാര്‍ഥ് നഗറിലെ സൊനൗര ഗ്രാമത്തിലാണ് സംഭവം നടന്നത്. മണ്‍കൂനയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ ആണ്‍ കുഞ്ഞിനെ ഗ്രാമത്തിലെതൊഴിലാളികളാണ് രക്ഷിക്കുന്നത്. നിര്‍മാണം നടക്കുന്ന വീടിനോടു ചേര്‍ന്ന് കാടുപിടിച്ചു കിടക്കുന്ന സ്ഥലത്തില്ല മൺകൂനയിൽ രക്ഷിതാക്കൾ ജീവനോടെ കുഞ്ഞിനെ മൂടുകയായിരുന്നു. സ്ഥലത്തെ മണ്‍കൂനയിൽ പുറത്തേക്കെ കണ്ട കുഞ്ഞിന്റെ കാലുകൾ അനങ്ങുന്നത് നാട്ടുകാരാണ് കുഞ്ഞിനെ രക്ഷിക്കുന്നത്. കുഞ്ഞിന്റെ കാലുകള്‍ പൊന്തിനില്‍ക്കുന്നതു കാണുകയും തുടര്‍ന്ന് മണ്ണ് നീക്കി കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു.
കുഞ്ഞിന്റെ വായിലും മൂക്കിലും മണ്ണ് നിറഞ്ഞ അവസ്ഥയിലായിരുന്നു. ഉടന്‍തന്നെ ഗ്രാമീണര്‍ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ആരോഗ്യസ്ഥിതി മെച്ചപ്പെട്ട കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.
Post Your Comments