

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറുനിടെ ജമ്മുകാശ്‌മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷസേന എട്ട് ഭീകരരെ വധിച്ചു. ഷോപ്പിയാന്‍ സെക്ടറില്‍ അഞ്ച് ഭീകരരേയും അവന്തിപ്പൊരയില്‍ മൂന്ന് ഭീകരരേയുമാണ് മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷനിലൂടെ സൈന്യം വകവരുത്തിയത്. അനന്ദ്നാഗ് ജില്ലയില്‍ സുരക്ഷ സേന ഒരു ഭീകരനെ പിടികൂടിയതായും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയോടെ ഭീകരവാദികളുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ഷോപ്പിയാനിലെ മുനന്ദ് മേഖലയില്‍ പൊലീസും കരസേനയും തെരച്ചില്‍ നടത്തുമ്പോൾ, സുരക്ഷ സേനയ്ക്കെതിരെ ഭീകരര്‍ വെടിവച്ചതോടെ ഏറ്റുമുട്ടല്‍ ആരംഭിക്കുന്നത്. ബുധനാഴ്ച രാത്രി അവന്തിപുരയിലെ മീജ് പാന്‍പോറില്‍ ഉണ്ടായ ഏറ്റുമുട്ടലിലും സേന ഒരു ഭീകരനെ വധിച്ചു. പ്രദേശത്തെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സേന തിരച്ചില്‍ നടത്തുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ.
Post Your Comments