

ജീവനൊടുക്കുകയാണെന്ന് സുഹൃത്തുക്കളെ അറിയിച്ച് മലയാളി യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. കോഴിക്കോട്
ജില്ലയിലെ മണ്ണൂര്‍ സ്വദേശി അജീഷ് കെ വിജയന്‍ എന്ന 30കാരനാണ് മരണപ്പെട്ടത്. ബംഗളൂരുവില്‍ ഐടി ജീവനക്കാരനായിരുന്ന അജീഷ്, മരുതി നഗറിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെ താമസ സ്ഥലത്ത് നിന്നും പോയിരുന്നു. രാവിലെ ഒൻപത് മണിയോടെ ജീവനൊടുക്കാന്‍ പോവുകയാണെന്ന് ഫോണില്‍ സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. പിന്നീട് പല തവണ ശ്രമിച്ചെങ്കിലും സുഹൃത്തുക്കള്‍ക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മഡിവാള പോലീസില്‍ സുഹൃത്തുക്കൾ വിവരം അറിയിക്കുകയായിരുന്നു.
വൈകുന്നേരം നാല് മണിയോടെ ഹൊറമാവ് റെയിലേ പാലത്തിന് സമീപത്തുനിന്നാണ് അജീഷിന്റെ മൃതദേഹം കണ്ടെത്തുന്നത്. മേയ് 16നാണ് അജീഷ് മാരുതിനഗറിലെ താമസസ്ഥലത്തെത്തിയത്. ഈമാസം 16ന് ഒഴിയുമെന്ന് അറിയിച്ചിരുന്നതായിട്ടാണ് കെട്ടിട ഉടമ പറയുന്നത്.
Post Your Comments