

ശനിയാഴ്ച സർവീസിൽ നിന്നും വിരമിക്കാനിരിക്കുന്ന ജേക്കബ് തോമസിനെതിരെ ഉള്ള കേസിൽ, വിജിലന്‍സ് അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം കോടതി തള്ളി. വിജിലന്‍സ് അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദനകേസ്സിൽ പ്രഥമദൃഷ്ട്യാ കഴന്പുണ്ടെന്നാണ് കോടതി നിരീക്ഷിച്ചത്.അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി പറഞ്ഞു. രേഖകള്‍ പരിശോധിച്ച്, പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നുള്ള സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് കോടതിയുടെ ഉത്തരവ്. ഇരുപത് വര്‍ഷം മുന്‍പ് നടന്ന ഇടപാട് സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. കമ്പനിക്ക് വേണ്ടിയാണ് ഭൂമി വാങ്ങിയതെന്ന ജേക്കബ് തോമസിന്റെ വാദത്തില്‍ കഴമ്പില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭൂമിയുടെ ആധാരത്തില്‍ ജേക്കബ് തോമസിന്റെ പേരുണ്ട്. കമ്പനിക്ക് വേണ്ടിയാണ് ഭൂമിവാങ്ങിയതെങ്കില്‍ ഇതുവരെ കമ്പനിക്ക് കൈമാറിയിട്ടില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വി.ഷര്‍സി കേസ് ജൂലൈ ഒന്നിലേക്ക് മാറ്റി. അന്വേഷണത്തില്‍ സ്റ്റേ ആവശ്യം കോടതി നിരസിച്ചു.തമിഴ്‌നാട്ടിലെ രാജപാളയത്ത് നൂറേക്കര്‍ ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് സമ്പാദനമാണന്ന പരാതിയിലാണ് വിജിലന്‍സ്അന്വേഷണം .
Post Your Comments