ജോസഫും, ജോസും ഉന്തും തള്ളും തന്നെ.ആരും ഒരടി പിന്നോട്ടേക്കില്ല.
NewsKerala

ജോസഫും, ജോസും ഉന്തും തള്ളും തന്നെ.ആരും ഒരടി പിന്നോട്ടേക്കില്ല.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കാര്യത്തിൽ ജോസഫും, ജോസും ഒരടി പിന്നോട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് നിലപാട് ജോസഫ് വിഭാഗം കടുപ്പിക്കുമ്പോൾ, നിലപാടിൽ മാറ്റമില്ലെന്നു തന്നെയാണ് ജോസിന്റെ നിലപാട്. ജില്ലാ പ്രസിഡന്റ് സ്ഥാനം ജോസ് വിഭാഗം രാജി വെക്കാതെ ഇനി യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പി.ജെ ജോസഫ് പറഞ്ഞു. ജോസ് വിഭാഗം മുന്നണി മര്യാദ പാലിച്ചില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവരുമെന്നും ജോസഫ് വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒന്നും ചെയ്തിട്ടില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് നിലപാടില്‍ മാറ്റമില്ലെന്നും ജോസ് കെ മാണി പറ‍ഞ്ഞു.

Related Articles

Post Your Comments

Back to top button