

കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. എന്നാൽ രാജി വെക്കില്ലെന്നു ജോസ് കെ മാണി പറഞ്ഞു. ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കണമെന്ന ജോസഫ് വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ചാണ് ജോസ് വിഭാഗത്തോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ യു.ഡി.എഫ് ആവശ്യപ്പെട്ടത്. മുന്നണി കണ്‍വീനര്‍ ബെന്നി ബെഹനാനാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ യു ഡി എഫിന്റെ
ഏകപക്ഷീകമായ ആവശ്യ പ്രകാരം തങ്ങളുടെ പ്രതിനിധി രാജി വെക്കില്ലെന്നാണ് ജോസ് കെ മാണി പ്രതികരിച്ചിട്ടുള്ളത്.
എട്ട് മാസം ജോസ് വിഭാഗത്തിനും ആറ് മാസം പി.ജെ ജോസഫ് വിഭാഗത്തിനുമായിട്ടായിരുന്നു യു.ഡി.എഫ് ധാരണ. ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന മറ്റ് നിര്‍ദ്ദേശങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും കണ്‍വീനര്‍ വാര്‍ത്താക്കുറിപ്പില്‍ ആണ് അറിയിച്ചത്. തങ്ങളുടെ പ്രതിനിധി രാജിവയ്ക്കാന്‍ തയ്യാറല്ലെന്നും രാജിവച്ചുകൊണ്ടുള്ള ഒത്തുതീര്‍പ്പിനില്ലെന്നും ജോസ് കെ. മാണി തുറന്നടിച്ചിരിക്കുകയാണ്. അതേസമയം, ജോസ് കെ മാണിയും, യു ഡി എഫും തമ്മിൽ ഇടഞ്ഞാൽ അവിശ്വാസം കൊണ്ട് വന്നു പ്രസിഡന്റിനെ മാറ്റാമെന്നാണ് ജോസഫ് വിഭാഗം കണക്ക് കൂട്ടുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന യു.ഡി.എഫ് നിര്‍ദ്ദേശം ജോസ് കെ മാണി വിഭാഗം തള്ളുകയായിരുന്നു. യു.ഡി.എഫ് നിര്‍ദ്ദേശം വന്നതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കില്ലെന്ന മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ജോസ് കെ. മാണി വ്യക്തമാക്കിയത്.
രാജിവച്ചുള്ള ഒത്തുതീര്‍പ്പിനില്ല. കെ.എം മാണിയുടെ കാലത്തുണ്ടാക്കിയ കരാര്‍ തിരുത്തുക എന്നത് യു.ഡി.എഫിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന നീതി നിഷേധമാണ്. പഴയ കരാര്‍ തുടരണം ചങ്ങനാശേരിയിലും കാഞ്ഞിരപ്പള്ളി ബ്ലോക്കിലും പാലായിലും മുന്‍ധാരണ പ്രകാരം സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തരമൊരു കരാര്‍ ഇല്ലെന്നും ജോസ് കെ മാണി ആവര്‍ത്തിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ ജോസ് കെ മാണി വിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം ഉയര്‍ന്നു വന്ന മറ്റ് നിര്‍ദ്ദേശങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കു
മെന്നാണ് ബെന്നി ബെഹനാന്‍ ജോസ് കെ മാണി വിഭാഗത്തെ അറിയിച്ചത്. എന്നാല്‍ നീതിയില്ലാത്ത കാര്യം അംഗീകരിക്കില്ലെന്ന നിലപാടാണ് ജോസ് വിഭാഗത്തിന് ഉള്ളത്.
Post Your Comments