

ജ്യോതിക നായികയായ തമിഴ് സിനിമ പൊന്‍മഗള്‍ വന്താല്‍ പൈറസി സൈറ്റായ തമിള്‍ റോക്കേഴ്‌സിലേക്ക് ചോര്‍ന്നു. 2 ഡി എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ സൂര്യ നിർമിച്ച ചിത്രം ആമസോൺ പ്രൈമിൽ ആണ് റിലീസ് തീരുമാനിച്ചിരുന്നത്. മേയ് 29-ന് അർദ്ധരാത്രി 12 മണിക്ക് ആമസോൺ പ്രൈമിൽ റിലീസ് തീരുമാനിച്ചിരുന്ന സിനിമ ചില സാങ്കേതിക കാരണങ്ങളാൽ ഒരു മണിക്കൂറോളം വൈകിയാണ് റിലീസ് ചെയ്തത്. ഈ സമയത്തിനുള്ളിൽ സിനിമ ഇന്റർനെറ്റിൽ പ്രചരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
സിനിമ ആമസോണിൽ ഇറങ്ങുന്നതിന് മുൻപ്, പൈറസി സൈറ്റായ തമിൾ റോക്കേഴ്സിൽ ചോർന്നുവെന്നതാന് ചുരുക്ക. സിനിമയുടെ എച്ച്.ഡി. പതിപ്പ് ഇന്റർനെറ്റിൽ വന്നതാണ് നിർമാതാക്കളെ ആശങ്കയിലാക്കി. സിനിമ വ്യാഴ്യാഴ്ച രാത്രി റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാൽ രണ്ട് മണിക്കൂറോളം വൈകിയാണ് സിനിമ പ്രൈമിൽ ലഭ്യമായത്. ഇതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തമിൾ റോക്കേഴ്സിന്റെ വെബ്സൈറ്റിൽ കൂടാതെ ടെലഗ്രാം ആപ്പിലും സിനിമയുടെ എച്ച്.ഡി. പതിപ്പ് ചോർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ജെ.ജെ. ഫ്രഡറിക്ക് സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് പൊൻമഗൾ വന്താൽ. 2 ഡി എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ നടൻ സൂര്യയാണ് സിനിമ നിർമിച്ചിരിക്കുന്നത്. ജ്യോതികയെ കൂടാതെ കെ. ഭാഗ്യരാജ്, ആർ. പാർഥിപൻ, പാണ്ഡ്യരാജൻ, പ്രതാപ് പോത്തൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.
Post Your Comments