

ജമ്മു കാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന് പ്രകോപനം. കാഷ്മീരിലെ രാജോരിയിലും പൂഞ്ചിലുമാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്ക് സൈനികർ ആക്രമണം നടത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു വെടിവയ്പ് ഉണ്ടായത്. പാക് ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. അടുത്തിടെ ദിവസവും മൂന്നും, നാലും, തവണയാണ് പാക്കിസ്ഥാന് കരാര്‍ ലംഘിച്ച് വെടിയുതിർക്കുന്നത്. 2020 ൽ ഇതുവരെ 800 തവണയാണ് പാക്കിസ്ഥാന് കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ ആക്രമണം നടത്തിയിട്ടുള്ളത്.
Post Your Comments