ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല.
NewsKerala

ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല.

സംസ്ഥാനത്ത് 21ന് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഒഴിവാക്കിയാതായി സംസ്ഥാന സർക്കാർ അറിയിച്ചു. പ്രവേശന പരീക്ഷകള്‍ നടക്കുന്നതിനിലാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. അതേസമയം മറ്റ് ഞായറാഴ്ചകളിലെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ഇതുവരെ അറിയിച്ചിട്ടില്ല. നേരത്തെ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ആരാധനാലയങ്ങള്‍ തുറന്നതിനാലും പരീക്ഷകള്‍ നടക്കുന്നതിനാലും വിശ്വാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇളവ് പ്രഖ്യാപിച്ചിരുന്നു. വിശ്വാസികള്‍ക്ക് ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് വീട്ടില്‍ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും പോകാം. മെഡിക്കല്‍ കോളേജ്, ഡെന്റല്‍ കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷന്‍ കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തിനായി പോകാം. അഡ്മിഷന്‍ കാര്‍ഡ് യാത്രാ പാസായി പരിഗണിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്.

Related Articles

Post Your Comments

Back to top button