ടിക് ടോക്കിനെ വിഴുങ്ങാൻ മിട്രോൺ ഇറങ്ങി.
News

ടിക് ടോക്കിനെ വിഴുങ്ങാൻ മിട്രോൺ ഇറങ്ങി.

ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോക്കിനു ബദലായി ഇന്ത്യയുടെ മിട്രോൺ ആപ്പ് രംഗത്തിറങ്ങി ഉശിരൻ പ്രകടനം തുടങ്ങി. ഇന്ത്യയിൽ ടിക് ടോക്കിനെ വിഴുങ്ങാനുള്ള പുറപ്പാടോടെയാണ് തുടക്കം. ചൈനീസ് കമ്പനിയുടെ ആപ്പിനെ വെല്ലുവിളിക്കുന്ന വളർച്ചയാണ് ഒരാഴ്ചക്കുള്ളിൽ മിട്രോൺ ആപ്പിന് ലഭിച്ചിരിക്കുന്നത്. ഇതിനകം 5 ലക്ഷത്തിലധികം പേർ ഈ സ്വദേശി ആപ്പ് ഡൌൺ ലോഡ് ചെയ്തു കഴിഞ്ഞു. റൂർക്കി ഐ.ഐ.ടി യിലെ വിദ്യാർത്ഥി ശിവാങ്ക് അഗർവാളാണ് മെട്രോണിന്റെ ശില്പി.

ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ മാത്രമാണ് ഈ വീഡിയോ ആപ്പ് ലഭ്യമാവുക. വൈകാതെ ഐ.ഓ.എസ് ലും ലഭിച്ച്‌ തുടങ്ങും. യൂട്യൂബ് മായുള്ള മത്സരത്തിൽ റേറ്റിങ് നഷ്ടമായ ടിക് ടോക്കിനു കനത്ത വെല്ലുവിളിയാണ് മിട്രോൺ നൽകുന്നത്. ഏതാണ്ട് ടിക് ടോകിൽ ലഭിക്കുന്ന എല്ലാ ഫീച്ചറുകളും ഈ ഇന്ത്യൻ വീഡിയോ ആപ്പിലും ഉണ്ട്. 15 സെക്കന്റ് വീഡിയോ മിട്രോൺ ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ അനുമതി ഉണ്ട്.

ചൈനീസ് ആപ്പായ ടിക് ടോക് സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നതാണ്. ഈ സാഹചര്യത്തിലാണ് തദ്ദേശീയമായ വീഡിയോ ആപ്പ് ഡെവലപ്പ് ചെയ്തിരിക്കുന്നത്. മിട്രോൺ ഗൂഗിൾ പ്ലേയ് സ്റ്റോറിൽലഭ്യമായി തുടങ്ങിയിട്ട്‌ ഒരാഴ്ച മാത്രമേ ആയിട്ടുള്ളൂ എങ്കിലും, ഇതിനകം യുവ ജനങ്ങളുടെ മനം മെട്രോൺ കവർന്നു കഴിഞ്ഞു. ഓരോ ദിവസവും, പതിനായിരങ്ങൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്തു വരുകയാണ്.

Related Articles

Post Your Comments

Back to top button