

ഡൽഹിയിൽ കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ ഡല്‍ഹി ജുമാ മസ്ജിദ് ജൂണ്‍ 30 വരെ അടച്ചു. വ്യാഴാഴ്ച രാത്രി എട്ട് മണി മുതലാണ് പള്ളി അടക്കുകയെന്ന് ഇമാം സയ്യിദ് അഹമ്മദ് ബുഖാരി ആണ് അറിയിച്ചിട്ടുള്ളത്. തുറന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പള്ളി അടയ്ക്കുന്നത്. ഷാഹി ഇമാമിന്റെ സെക്രട്ടറി അമാനുള്ളാഹ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. ജൂണ്‍ മൂന്നിനായിരുന്നു അമാനുള്ളാഹിനെ ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
പണ്ഡിതന്മാരുടെയും പൊതു ജനത്തിന്റെയും അഭിപ്രായം തേടിയതിന് ശേഷമാണ് മസ്ജിദ് അടയ്ക്കാൻ തീരുമാനിച്ചതെന്നാണ് ഇമാം അറിയിച്ചിട്ടുള്ളത്. ലോക്ഡൗണിനെ തുടര്‍ന്ന് രണ്ട് മാസമായി അടച്ചിട്ട ഡല്‍ഹി ജുമാ മസ്ജിദ് നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കാമെന്ന കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശപ്രകാരമാണ് തുറക്കപ്പെട്ടത്. ഡല്‍ഹിയില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുകയാണ്. രാജ്യത്ത് കൊറോണ കേസുകള്‍ കൂടുതലുള്ള മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് ഡല്‍ഹി. 984 പേരാണ് ഇതുവരെ മരിച്ചത്. കുറച്ച് ദിവസങ്ങളായി ഡല്‍ഹിയില്‍ ആയിരത്തിലേറെ കേസുകള്‍ ആണ് നിത്യവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
Post Your Comments