

പ്രമുഖ വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തകനും, ഊട്ടി ഗുഡ്‌ഷെപ്പേര്‍ഡ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഉടമയുമായ ഡോ. പി.സി. തോമസ് (77) അന്തരിച്ചു. ദീര്‍ഘകാലമായി ചികില്‍സയിലായിരുന്ന അദ്ദേഹത്തെ ഊട്ടിയില്‍നിന്ന് കോയമ്പത്തൂരിലെ ആശുപത്രിയിലേക്കു കൊണ്ടു പോകവേ വഴി മദ്ധ്യേ ആയിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് ഊട്ടിയില്‍ നടക്കും.പ്രമുഖ ചലച്ചിത്ര നടന്‍ ജോസ് പ്രകാശിന്റെ മകള്‍ എല്‍സമ്മയാണ് ഭാര്യ. മക്കള്‍: ജേക്കബ് തോമസ് (ലിജു യു.എസ്.എ) ജൂലി.മരുമകന്‍ പ്രതീഷ്.
ഏറ്റുമാനൂര്‍ തുമ്പശേരിയിൽ പാഴ്‌വനായില്‍ ചാക്കോയുടെയും ത്രേസ്യാമ്മയുടെയും മകനായി 1943 ലാണ് പി.സി. തോമസിന്റെ ജനനം. ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കള്‍ മരിച്ചു. തുടര്‍ന്ന് അമ്മാവന്മാരുടെ സംരക്ഷണയിലായിരുന്നു ചെറുപ്പകാലം. പ്ലാന്റര്‍മാരുടെ കുടുംബത്തിലായിരുന്നു എങ്കിലും, പഠനാനന്തരം, വിദ്യാഭ്യാസ മേഖലയിലായിരുന്നു പി.സി. തോമസ് തിരഞ്ഞെടുക്കുന്നത്.
ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലും ബിരുദം നേടിയ ശേഷം കേരള സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും കലിഫോര്‍ണിയയിലെ പസഫിക് കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എജ്യുക്കേഷന്‍ മാനേജ്‌മെന്റില്‍ പിഎച്ച്‌ഡിയും നേടി. മികച്ച വിദ്യഭ്യാസപ്രവര്‍ത്തകനുളള നാഷണല്‍ ദിക്ഷണ അവാര്‍ഡ് ഉള്‍പ്പടെ എട്ടോളം ദേശീയ -അന്തര്‍ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്‍ഡ്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെയും വൈ.എം.സി.എ.യുടെയും,ബൈബിള്‍ സൊസൈറ്റിയുടെയും ആജീവനന്ത അംഗമായിരുന്നു പി.സി. തോമസ്.
Post Your Comments