തനിമ, ചാംസ്മുളക് പൊടികൾ നിരോധിച്ചു.
News

തനിമ, ചാംസ്മുളക് പൊടികൾ നിരോധിച്ചു.

കൃത്രിമം കണ്ടെത്തിയതിനെ തുടർന്ന് തനിമ, ചാംസ് മുളക് പൊടികൾ നിരോധിച്ചുകൊണ്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവായി.
അനുവദനീയമല്ലാത്ത കൃത്രിമ നിറത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തനിമ, ചാംസ് എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചത്. മലപ്പുറം ചുങ്കത്തറ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എം ടി സി ബിരിയാണി സ്റ്റോറിന്റെ ഉടമസ്ഥതയിലുള്ള ബിന്‍ ഷെയ്ഖ് ഫുഡ് പാര്‍ക്ക് ആണ് ‘തനിമ’ എന്ന ബ്രാന്റിലുള്ള മുളകുപൊടി നിര്‍മ്മിക്കുന്നത്. വണ്ടൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഷറഫിയ ഫുഡ് പ്രോഡക്റ്റ് എന്ന സ്ഥാപനമാണ് ‘ചാംസ്’ എന്ന മുളകുപൊടി നിര്‍മ്മിക്കുന്നത്.
ഇരുബ്രാന്റുകളിലെ മുളകുപൊടികളിലും കീടനാശിനിയുടെ അംശവും കണ്ടെത്തിയിട്ടുണ്ട്. തനിമ, ചാംസ് എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടിയുടെ നിര്‍മ്മാണം, വിതരണം, സംഭരണം, വിപണനം എന്നിവയ്ക്കാണ് മലപ്പുറം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി ജയശ്രീ നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.

Related Articles

Post Your Comments

Back to top button