

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള പെടാപ്പാടിലാണ്. ഏറ്റവും ഗുരുതരമായ സ്ഥിതി വിശേഷമാണ് തമിഴ്നാട്ടിലുള്ളത്. നിയന്ത്രാണാതീതമായ തോതിൽ തമിഴ്‌നാട്ടിൽ വൈറസ് പടരുകയാണ്. ഏറ്റവും കൂടുതൽ രോഗികളും, മരണവും റിപ്പോർട്ട് ചെയ്യപ്പെട്ട ശനിയാഴ്ച, 1989 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും, 30 മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിരിക്കുകയാണ്. തമിഴ്‌നാട്ടിൽ രോഗ വ്യാപനത്തിന്റെ ഹംബ് ചെന്നൈ ആണെന്ന് തന്നെ പറയാം.
ദക്ഷിണേന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലായി ശനിയാഴ്ച 43 പേരാണ് മരിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലായി ഇതുവരെ മരിച്ചവരുടെ എണ്ണം 746 ആയി. 2785 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിക്കപ്പെട്ടത്. 60282 ആണ് രോഗബാധിതരുടെ എണ്ണം.
ചെന്നൈയിലെ രണ്ട് സര്‍ക്കാര്‍ ആശുപത്രികളിലായാണ് കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത്. 397 ആണ് സംസ്ഥാനത്തെ ഇതുവരെ നടന്ന മരണസംഖ്യ. രോഗബാധിതര്‍ 42,687 ആയി. 1484 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചെന്നൈയിൽ മാത്രം 30408 രോഗികളായിരിക്കുകയാണ്.
രോഗ വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച, കോവിഡ് പ്രതിരോധ വിദഗ്ധ സമിതി യോഗം ചേരാനിരിക്കുകയാണ്. ലോക്ഡൌണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള ശിപാര്‍ശകള്‍ നേരത്തെ തന്നെ സമിതി നല്‍കിയിരുന്നു. കോവിഡ് സ്ഥിരീകരിച്ച അണ്ണാഡിഎംകെ എംഎല്‍എ കെ.പഴനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ചെന്നൈയിൽ ഹോട്സ്പോട്ടുകളില്‍ സഞ്ചരിക്കുന്ന കോവിഡ് ലാബുകള്‍ പ്രവര്‍ത്തനം തുടങ്ങി. ലോക്ഡൌണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ മദ്രാസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്നുണ്ട്.
തെലങ്കാന, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലായി 13 പേര്‍ കൂടി മരണപെട്ടു. നാല് സംസ്ഥാനങ്ങളിലായി 796 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 182 ആണ് തെലങ്കാനയിലെ മരണ സംഖ്യ. രോഗബാധിതരുടെ എണ്ണം 4737 ആണ്. തമിഴ്നാട് കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ മരണങ്ങള്‍ നടന്നത് തെലങ്കാനയിലാണ്. 6824 ആണ് കര്‍ണാടകയിലെ രോഗബാധിതരുടെ എണ്ണം. ആന്ധ്രയിലും കര്‍ണാടകയിലും ഇതുവരെ മരിച്ചത് 82 പേര്‍ വീതമാണ്. 5858 പേര്‍ക്കാണ് ആന്ധ്രാപ്രദേശില്‍ ഇതുവരെ രോഗം ബാധിച്ചത്.
Post Your Comments