തമിഴ് നാട്ടിൽ നിന്നും ടോറസ് ലോറിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തിയ 20 kg കഞ്ചാവുമായി 2 പേർ അറസ്റ്റിലായി.

ലോക്ക് ഡൗണിന്റെ മറവിൽ, തമിഴ് നാട്ടിലെ ഒട്ടൻചിത്രത്തിൽ നിന്ന് തൃശൂരിലേക്ക് ടോറസ് ലോറിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 20 കിലോ കഞ്ചാവുമായി രണ്ടുപേർ ഗോവിന്ദാപുരം എക്സൈസ് ചെക്പോസ്റ്റിൽ അറസ്റ്റിലായി. ലോറി ഡ്രൈവർ തൃശൂർ മരോട്ടിച്ചാൽ സ്വദേശികളായ രഞ്ജിത് ,ഷെനി എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് ടീം നടത്തിയ പരിശോധനയിൽ ലോറിയുടെ രഹസ്യ അറയിൽ ഒളിപ്പിച്ചുവെച്ചിരുന്ന കഞ്ചാവ് പൊതികൾ പിടികൂടുകയായിരുന്നു. ടി എം 41 എ എം 0418 ലോയേറി പരിശോധിക്കുമ്പോഴാണ് കഞ്ചാവ് കണ്ടെത്താനായത്.

കൊല്ലങ്കോട് റെയ്ഞ്ച് ഇൻസ്‌പെക്ടർ ബാലഗോപാലിന്റെ നേത്രത്വത്തിൽ പ്രവന്റീവ് ഓഫീസർ മാരായ ഗോപൻ, രൂപേഷ്, ജഗധീശൻ, ജയപ്രകാശ്, വേണുകുമാർ സി ഇ ഓ മാരായ അൽമാസ്, അബ്ദുൾകലാം, രാജേഷ്.ആർ,ഹരിപ്രസാദ്, അഭിലാഷ്, രാജീവ് ശ്രീധർ,ഡബ്ലിയൂ സി ഇ ഓ മാരായ സംഗീത, സന്ധ്യ, ഡ്രൈവർ സാനി എന്നിവരാണ് വാഹനപരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്. തമിഴ് നാട്ടിലെ ഒട്ടൻചിത്രത്തിൽ നിന്നും പ്രതികൾ 2 ലക്ഷം രൂപക്കാണ് കഞ്ചാവ് വാങ്ങിവരുന്നതെന്നും, 15 ലക്ഷം രൂപയ്ക്ക് വില്പന നടത്തി 13 ലക്ഷം രൂപ ലാഭമുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും, എക്സൈസിനോട് പറഞ്ഞിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരുകയാണ്.