തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ചാടിപ്പോയ രോഗിയെ പിടികൂടി തിരികെ എത്തിച്ചു.
NewsKerala

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ചാടിപ്പോയ രോഗിയെ പിടികൂടി തിരികെ എത്തിച്ചു.

കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ചാടിപ്പോയ ആനാട് സ്വദേശിയെ നാട്ടുകാരുടെയും, പൊലീസുകാരുടെയും സഹായത്തോടെ പിടികൂടി തിരികെ ആശുപത്രിയിൽ എത്തിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാ യിരുന്നു സംഭവം. ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട ഇയാള്‍ ബസിൽ യാത്ര ചെയ്താണ് സ്വന്തം നാട്ടിലെത്തിയത്. മെഡിക്കല്‍ കോളേജില്‍ നിന്നും കോവിഡ് രോഗി പുറത്തുപോയ സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവായി ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് രോഗി പുറത്തുപോയതെന്ന്  ആശുപത്രി സൂപ്രണ്ട് അറിയിച്ചു

മെഡിക്കല്‍ കോളജില്‍ നിന്ന് ബസിലാണ് ഇയാള്‍ നാട്ടിലെത്തിയത്. ഏകദേശം 22 കിലോമീറ്ററോളം ഇദ്ദേഹം ബസില്‍ സഞ്ചരിച്ചുകാണും എന്നാണ് കണക്കാക്കുന്നത്. ആനാട് ബസിറങ്ങിയ നാട്ടുകാരാണ് രോഗിയെ തടഞ്ഞുവെച്ച് പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആംബുലന്‍സില്‍ തിരികെ ആശുപത്രിയിലേക്ക് കൊണ്ടുവരുകയായിരുന്നു.കഴിഞ്ഞ 29 ന് മദ്യപാനത്തിനിടെ ച്ഛർദ്ദിച്ച് അവശനിലയിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് മെഡിക്കൽ കോളേജ് ഐ.സി.യുവിൽ റഫർ ചെയ്യുകയായിരുന്നു. നാലു ദിവസം മുമ്പ് കൊറോണ രോഗികളുടെ സ്പെഷ്യൽ വാർഡിലേയ്ക്ക് മാറ്റി. നിരീക്ഷണത്തിലിരിക്കെയാണ് ഇയാൾ മുങ്ങിയത്. നെടുമങ്ങാട് ആശുപത്രിയിൽ ഇയാളെ പരിശോധിച്ച ഡ്യൂട്ടി ഡോക്ടർ ഉൾപ്പടെ 14 ആരോഗ്യ പ്രവർത്തകർ ഇപ്പോഴും കൊറന്റൈനിൽ കഴിയുകയാണ്.

അതീവ സുരക്ഷ ഉണ്ടെന്നു പറയുന്ന കോവിഡ് വാര്‍ഡില്‍ നിന്ന് രോഗി കടന്നു കളഞ്ഞത് മെഡിക്കൽ കോളേജ് അധികൃതരുടെ വീഴ്ചയായിട്ടാണ്കാണുന്നത്. മെഡിക്കൽ കോളജില്‍ നിന്ന് ബസിലാണ് ഇയാൾ നാട്ടിലെത്തിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളജിന് വീഴ്ച്ചയുണ്ടായെന്ന് ആനാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ആരോപിച്ചിട്ടുണ്ട്. രണ്ട് ബസ് കയറിയാണ് രോഗി വീട്ടില്‍ എത്തുന്നത്. നേരത്തെ കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ ചാടിപ്പോയ നിരവധി സംഭവങ്ങളാണ് സംസ്ഥാനത്ത് ഇതിനകം ഉണ്ടായിരി ക്കുന്നത്.

Related Articles

Post Your Comments

Back to top button