

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ ടിബി ജംഗ്ഷനില്‍ ടാങ്കർ ലോറിയും, കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെയായിരുന്നു അപകടം. കൊല്ലം ഭാഗത്തേക്ക് പോയ കാറും തിരുവനന്തപുരം ഭാഗത്തേക്ക് പോയ ടാങ്കറും തമ്മിലാണ് കൂട്ടിയിടിച്ചത്. കൊല്ലം കല്ലുവാതുക്കൽ സ്വദേശികളായ അസീം നാസർ, പ്രിൻസ്, മനീഷ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അഖിൽ, വിനീത്, വിപിൻ, സുബിൻ, മഹേഷ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. കാറിലുണ്ടായിരുന്ന ഇട്ടപേരും, സുഹൃത്തുക്കളാണ്. കാര്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായതിനാല്‍ കാര്‍ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. അപകടത്തിൽ മരിച്ചവരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
Post Your Comments