

തെന്നിന്ത്യന്‍ ചലച്ചിത്ര നടിയും, അന്തരിച്ച സംവിധായകന് എം.ശങ്കരന്റെ സഹധർമ്മിണിയുമായിരുന്ന ഉഷാറാണി അന്തരിച്ചു. ഏറെ നാളുകളായി വൃക്ക സംംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളില്‍ അവര്‍ വേഷമിട്ടു. അഹം, അമ്മ അമ്മായിയമ്മ, ഏകലവ്യന്, അങ്കത്തട്ട്, മയിലാട്ടം, തെങ്കാശിപ്പട്ടണം, മില്ലേനിയം സ്റ്റാര്‍സ്, പത്രം, കന്മദം, ഹിറ്റ്ലര്‍ തുടങ്ങിയവയാണ് മലയാളത്തിലെ പ്രധാന ചിത്രങ്ങള്‍.
Post Your Comments