തോക്കുകളും, കാട്ടുപന്നിയുടെ ഇറച്ചിയുമായി നായാട്ട് സംഘത്തെ പിടികൂടി.
NewsCrime

തോക്കുകളും, കാട്ടുപന്നിയുടെ ഇറച്ചിയുമായി നായാട്ട് സംഘത്തെ പിടികൂടി.

തോക്കുകളും, കാട്ടുപന്നിയുടെ ഇറച്ചിയുമായി നാലംഗ നായാട്ട് സംഘത്തെ എടവണ്ണ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ പിടികൂടി.
എടവണ്ണ ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള അകമ്പാടം-പെരുവമ്പാടം-മൂലേപ്പാടം ഭാഗങ്ങളിൽ നായാട്ട് നടത്തി വന്നിരുന്ന സംഘത്തിലെ നിലമ്പൂർ സ്വദേശികളായ നാലു പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കല്ലുണ്ട രാമത്തുപറമ്പിൽ ദേവദാസ്,പെരുവമ്പാടം കടമ്പോടൻ മുസ്തഫ കമാൽ,നമ്പൂരിപ്പൊട്ടി പരുത്തിക്കുന്നൻ നിസാർ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും നാടൻ തോക്കുകളും വെടിയുണ്ടകളും കാട്ടുപന്നിയുടെ ഇറച്ചിയും കണ്ടെത്തി. സംഘത്തിലെ പ്രധാന പ്രതികൾക്ക് വേണ്ടി അന്വേഷണം നടത്തിവരുകയാണ്. കാട്ടുപന്നിയുടെ ഇറച്ചി വിൽക്കാൻ ഇടനിലക്കാരനായ ആളെയും, നായാട്ടു സംഘത്തിന് ആവശ്യമായ സാമഗ്രികൾ എത്തിച്ചുകൊടുത്തവരെയും ആണ് മുഖ്യമായും അന്വേഷിക്കുന്നത്. എടവണ്ണ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഇംറോസ് ഏലിയാസ് നവാസിന്റെ നേതൃത്വത്തിൽ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഇൻ ചാർജ് പി.എൻ.സജീവൻ,സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ ജി.അനിൽകുമാർ,ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ കെ.ശരത്ബാബു,പി.എം.ശ്രീജിത്ത്, ടി.എസ്.അമൃതരാജ്, എൻ.പി.പ്രദീപ്കുമാർ, കെ.അശ്വതി,എം.എസ്.തുളസി,സിവിൽ പൊലീസ് ഓഫീസർ ആയ ടി.പി.ജയേഷ് എന്നിവരാണ് വനപാലകസംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Post Your Comments

Back to top button