

ദീര്‍ഘദൂര ട്രെയിനുകളില്‍ സംസ്ഥാനത്ത് എത്തുന്നവര്‍ കൊവിഡ് പരിശോധകരുടെ കണ്ണുവെട്ടിച്ച് രക്ഷപെടാന്‍ ശ്രമിക്കുന്നു. ഇങ്ങനെ ചെയ്യുന്നവര്‍ തോല്‍പ്പിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെയല്ല, മറിച്ച് സ്വന്തം സഹോദരങ്ങളെ തന്നെയാണെന്ന് ഓര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്ന് കൊല്ലത്ത് വന്നിറങ്ങിയ ചിലരെ പോലീസ് കണ്ടെത്തിയിരുന്നു അവര്‍ ദീര്‍ഘദൂര ട്രെയിനില്‍ എറണാകുളത്ത് വന്നിറങ്ങി ശേഷം അവിടെ നിന്ന് എറണാകുളത്ത് വന്നിറങ്ങുകയായിരുന്നു.
ദീര്‍ഘദൂര ട്രെയിനുകള്‍ ഇപ്പോള്‍ ഓടുന്നുണ്ട്. ആ ട്രെയിനുകളില്‍ വരുന്നവര്‍ വന്നിറങ്ങി ഒരു സ്‌റ്റേഷനിലിറങ്ങി കുറച്ച് നേരം അവിടെ തങ്ങും. പിന്നെ മറ്റൊരു ട്രെയിനില്‍ യാത്ര ചെയ്ത് സംസ്ഥാനത്തിനകത്ത് യാത്ര ചെയ്തവരെന്ന മട്ടില്‍ പരിശോധകരുടെ കണ്ണ് വെട്ടിക്കുന്നുണ്ട്. ഇത്തരം ആളുകള്‍ ഒരു കാര്യം മനസിലാക്കണം. നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തിയുടെ ആഘാതം വളരെ വലുതാണ്. അങ്ങനെയുള്ളവര്‍ തോല്‍പ്പിക്കുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളെയല്ല, സ്വന്തം സഹോദരങ്ങളെയാണ്. നിങ്ങളിലൂടെ ആര്‍ക്കെങ്കിലും രോഗബാധ ഉണ്ടായാല്‍ സമൂഹത്തിന് വലിയ വിലയാണ് കൊടുക്കേണ്ടി വരിക. അത്തരം നടപടി സ്വീകരക്കരുത്. മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ ജില്ലയിലെ ഹൃദ്‌രോഗ ആശുപത്രിയിലെത്തിയ വനിത ബംഗളുരിവില്‍ നിന്ന് വന്നതാണ്. അവര്‍ മരണമടഞ്ഞു. അതിന് ശേഷമാണ് ഇവരുടെ യാത്രാ വിവരങ്ങള്‍ പുറത്തറിയാനാവുന്നത്. ഇതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. രണ്ട് ദിവസമെടുത്തു ആ വനിതയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിക്കാന്‍. വിദ്യാഭ്യാസമുള്ള കുടുംബമായിട്ടും യാത്രാ വിവരം മറച്ചുവയ്ക്കാനുള്ള പ്രവണത ഉണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Post Your Comments