

തമിഴ്നാട്ടില്‍ കോവിഡ് വ്യാപനത്തിന് അറുതിയില്ല. വെള്ളിയാഴ്ച മാത്രം 2,115 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെള്ളിയാഴ്ച 41 പേര് ആണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 666 ആയി.
തമിഴ്നാട്ടിലെ കോവിഡ് ബാധിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞിരിക്കുകയാണ്. വെള്ളിയാഴ്ചത്തെ കണക്കുകള്‍ കൂടി ചേര്‍ത്ത് 54, 449 പേര്‍ക്കാണ് ആകെ കോവിഡ് ബാധിച്ചത്. വിദേശത്ത് നിന്നെത്തിയവര്‍ മൂന്ന് പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 37 പേര്‍ക്കുമാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം 1200 ലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരികരിക്കപ്പെട്ടത്. വെള്ളിയാഴ്ച 27,537 പേരുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്. ഇതോടെ സംസ്ഥാനത്ത് നിന്ന് മൊത്തം 8, 27,980 പേരുടെ സ്രവമാണ് പരിശോധനയ്ക്ക് അയക്കപ്പെട്ടത്. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 1,279 പേര് പുരുഷന്മാരും 836 പേര് സ്ത്രീകളുമാണ്. ഇതുവരെ രോഗം സ്ഥിരികരിച്ചവരില്‍ സ്ത്രീകളുടെ എണ്ണം 20,909 ആണ്. വെള്ളിയാഴ്ച 1, 630 പേര് രോഗമുക്തരായി ആശുപത്രി വിട്ടതാണ് ആശ്വാസം പകരുന്നത്.
Post Your Comments