

തിരുവനന്തപുരം ജില്ലയിലെ കീഴ്വാണ്ടൂരിൽ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട കീഴ്വാണ്ടൂരിലാണ് സംഭവം. മാറനല്ലൂർ സ്വദേശിയായ രഞ്ജുവിനെയും ഊരുട്ടമ്പലം സ്വദേശിയായ പ്രമീളയെയുമാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇരുവരും ഓട്ടോറിക്ഷ തൊഴിലാളിളും പുനർവിവാഹിതരാണ്. കാട്ടാക്കട ചായ്ക്കോട്ടുകുളം വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രന്റെ വീട് വാടകയ്ക്കെടുത്ത് ഇരുവരും അഞ്ചുമാസകാലമായി താമസിച്ചു വരുകയായിരുന്നു. ഞായറാഴ്ച രാവിലെ മുതൽ ഒരു സുഹൃത്ത് ഇരുവരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നു. ശ്രമം, പരാജയപ്പെട്ടതോടെ സുഹൃത്ത് വീട്ടിലെത്തി നോക്കിയപ്പോഴാണ് അടുക്കളഭാഗത്ത് ഇരുവരുടെ മൃതദേഹങ്ങൾ തൂങ്ങിയ നിലയിൽ കാണുന്നത്. വീടിന്റെ വാതിൽ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ, എന്താണ് ആത്മഹത്യയിലേക്ക് നയിക്കാൻ കാരണമെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
നാട്ടുകാരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാട്ടാക്കട പൊലീസ് ഇത് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Post Your Comments