

മലയാള സിനിമാ ലോകത്തെ ദാസിന്‍റെ മരണം ഞെട്ടിക്കുക തന്നെ ചെയ്തു. മലയാളത്തിന്‍റെ മഹാതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ച ദാസിനെ പക്ഷേ മലയാളി പ്രേക്ഷകര്‍ക്കാർക്കും അറിയില്ല. പരിചയവുമില്ല. തിരുവനന്തപുരം മാറനല്ലൂർ സ്വദേശിയായ ദാസ് (46) നിര്യാതനായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മഞ്ഞപ്പിത്തത്തിന് ചികിത്സയിലിരിക്കെയാണ് മരണം.
സിനിമാ സെറ്റുകളിൽ പ്രധാന സെക്യുരിറ്റിയായി പ്രവർത്തിച്ചിരുന്ന ദാസ് ചലച്ചിത്ര പ്രവർത്തകർക്കിടയിൽ മാത്രം പ്രിയങ്കരനായിരുന്നു. അവർക്ക് മാത്രം ദാസിനെ അറിയാം. സിനിമയോടുള്ള തീവ്രമായ അനുരാഗമാണ് ദാസിനെ സഫാരി സ്യുട്ടണിഞ്ഞ് ചലച്ചിത്ര സെറ്റുകളിൽ സന്ദർശകരേയും ആൾക്കൂട്ടത്തേയും നിയന്ത്രിക്കുന്ന സെക്യുരിറ്റി ജോലിയിലേക്ക് എത്തിക്കുന്നത്.
കേരളത്തിൽ ഷൂട്ടിങ്ങിനെത്തുന്ന അന്യഭാഷാ ചിത്രങ്ങൾക്കും ദാസിന്റെ സേവനം ലഭിച്ചിരുന്നു. രാജ്യാന്തര ചലച്ചിത്ര മേള , മെഗാ സ്റ്റേജ് ഷോകൾ , താര വിവാഹങ്ങൾ , ഉദ്‌ഘാടന വേദികൾ തുടങ്ങി താരസാന്നിധ്യമുള്ളയിടത്തെല്ലാം ദാസിന്റെയും സംഘത്തിന്റെയും സാന്നിദ്ധ്യമുണ്ടായിരുന്നു .
ചെറിയ വേഷങ്ങളിൽ സിനിമകളിൽ പ്രത്യക്ഷപ്പെടാറുള്ള ദാസ് ഷൂട്ടിങ്ങ് കാണാനെത്തുന്ന ചലച്ചിത്ര പ്രേക്ഷകരുമായും നല്ല ബന്ധം പുലർത്തിയിരുന്നു .ഭാര്യ ഷൈജ , മകൾ -നൈന ദാസ്, മകൻ- നയൻ ദാസ്. ശനിയാഴ്ചയാണ് സംസ്കാരം നടക്കുക.
മലയാളത്തിന്‍റെ മഹാതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ദാസിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യാന്തര ചലച്ചിത്ര മേള, മെഗാ സ്റ്റേജ് ഷോകൾ, താര വിവാഹങ്ങൾ, ഉദ്‌ഘാടന വേദികൾ തുടങ്ങി എല്ലായിടത്തും ദാസിന്‍റെയും സംഘത്തിന്‍റെയും കാവല്‍ കണ്ണുകളുണ്ടായിരുന്നു. ചെറിയ ചില വേഷങ്ങളില്‍ സിനിമകളിലും ദാസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Post Your Comments