

ദില്ലിയിയിലും, സമീപപ്രദേശങ്ങളിലും ജനങ്ങളിൽ ആശങ്ക സൃഷ്ട്ടിച്ചു കൊണ്ട് ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സെക്കന്റുകളോളം നീണ്ടുനിന്നു. വെള്ളിയാഴ്ച രാത്രി 9.8 ഓടയാണ് ഭൂചലനം ഉണ്ടായത്. ഹരിയാണയിലെ റോഹ്തക് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ദില്ലിയില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയാണ് റോഹ്തക്. ദില്ലിയുടെ അതിര്‍ത്തി പ്രദേശങ്ങളായ നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും പ്രകമ്പനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണയാണ് ദില്ലിയില്‍ ഭൂചലനം ഉണ്ടായത്. മെയ് 15ന് നേരിയ തോതിൽ റിക്ടര്‍ സ്കെയിലില്‍ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയുടെ കണക്ക് പ്രകാരം ഏപ്രില്‍ 12നും ഭൂചലനമുണ്ടായിരുന്നു. മെയ് 10ന് 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ദില്ലിയിലെ വാസിര്‍പൂരിന് സമീപത്ത് അനുഭവപ്പെട്ടത്. ഏപ്രില്‍ 12നും 13നും ഉണ്ടായ ഭൂചലനങ്ങളുടെ പ്രഭവ കേന്ദ്രം വാസിര്‍പ്പൂരും സമീപ പ്രദേശങ്ങളുമായിരുന്നു. എപ്രില്‍ 13ന് റിക്ടര്‍ സ്കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായത്.
Post Your Comments