

ദുബൈയിലെ ഫുജൈറയില്‍ ഹോട്ടലുകളില്‍ പീഡനത്തിനിരയായ മലയാളികൾ ഉൾപ്പടെ 9 ഇന്ത്യന്‍ യുവതികളെ രക്ഷപ്പെടുത്തി. ദുബായ് പോലീസിന്റെ സഹായത്തോടെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തിയത്. 9 പേരില്‍ 4 പേര്‍ ഇതിനകം തന്നെ ഇന്ത്യയിലേക്ക് മടങ്ങിയിട്ടുമുണ്ട്. ഇന്ത്യന്‍ കോണ്‍സുലെറ്റ് ഇക്കാര്യം ട്വീറ്റില്‍ അറിയിക്കുകയായിരുന്നു.
ആറ് മാസം മുൻപ് ആണ് ജോലി തേടി യുഎഇയിലെത്തിയ കേരളം, കര്‍ണാടക, തമിഴ്നാട്, തെലങ്കാന,ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളാണ് കബളിപ്പിക്കപെട്ട് പീഡനത്തിന് ഇരയായത്. ബെംഗളൂരുവിലെ അനധികൃത റിക്രൂട്ടിംഗ് ഏജന്റായ ബസവരാജ് എന്നയാള്‍ക്ക് വന്‍തുക നല്‍കിയാണ് യുവതികള്‍ യുഎഇയിലേക്ക് എത്തുന്നത്. ഡാന്‍സ് ബാര്‍ നര്‍ത്തകിമാരായും ഇവന്റ്സ് മാനേജര്‍മാരായും ജോലി വാഗ്ധാനം ചെയ്താണ് ഏജന്റ് ഇവരില്‍ നിന്ന് പണം തട്ടിയെടുത്തത്. മൂന്ന് മാസത്തേക്ക് ഒരു ലക്ഷം രൂപ ലഭിക്കുമെന്നായിരുന്നു ഏജന്റ്റ് നൽകിയിരുന്ന വാഗ്ധാനം. സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ ഇവരെ ഫുജൈറയിലെ ഹോട്ടലില്‍ വെച്ച് ശാരീരിക- മാനസിക പീഡനത്തിന് ഇരയാവുകയായിരുന്നു എന്നാണു ദുബായ് പോലീസ് പറഞ്ഞിട്ടുള്ളത്.
തമിഴ്നാട് സ്വദേശിയായ യുവതി അയച്ച സന്ദേശത്തിലൂടെ വിവരമറിഞ്ഞ നാഷണല്‍ ഡൊമസ്റ്റിക് വര്‍ക്കേഴ്സ്- മൈഗ്രന്റ് കോ ഓര്‍ഡിനേറ്ററാണ് വിവരം അധികൃതരെ അറിയിക്കുന്നത്. ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ രേഖാ ശര്‍മയാണ് കര്‍ണാടക ഡിജിപിയ്ക്ക് ഇക്കാര്യം ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയിരുന്നു. അനധികൃത ഏജന്റിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും പോലീസിന് ഇയാളെ ഇതുവരെ കണ്ടെത്താന്‍ കഴിട്ടില്ല. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിവരമറിയിച്ചതോടെയാണ് ഇന്ത്യക്കാരുടെ മോചനത്തിന് വഴിയൊരുങ്ങിയത്. ഫുജൈറല പോലീസിന്റെ സഹായത്തോടെ ഹോട്ടലുകള്‍ കണ്ടെത്തിയ ശേഷം യുവതികളെ രക്ഷപ്പെടുത്തി നാല് പേരെ ഇന്ത്യയിലേക്ക് തുടർന്ന് അയയ്ക്കുകയായിരുന്നു.
Post Your Comments