ദുരന്ത നിവാരണത്തിന്റെ ഭാഗമായി സർവ്വേ നടത്തി.
Kerala

ദുരന്ത നിവാരണത്തിന്റെ ഭാഗമായി സർവ്വേ നടത്തി.

ദുരന്ത നിവാരണ ലഘൂകരണ/ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പറമ്പിക്കുളം മേഖലയിൽ ഫയർ ഫോസിന്റെ ആഭിമുഖ്യത്തിൽ സർവ്വേ നടത്തി. മുതലമട പഞ്ചായത്തിലെ പതിനൊന്നാം വാര്ഡിലെ പറമ്പിക്കുളം മേഖലയിൽ പെട്ട ഉരുൾപൊട്ടൽ സാധ്യതയുള്ള അഞ്ചാം കോളനി, പൂപ്പാറ എന്നീ പ്രദേശങ്ങൾ സംഘംസന്ദർശിക്കുകയുണ്ടായി. 2018ലെ പ്രളയം ബാധിച്ച കുര്യാർകുറ്റി ഊരുകളിലെ അപകട സാധ്യതകളെക്കുറിച്ച് ഫോറസ്റ്റ്, പോലീസ്,ജലവിഭവ വകുപ്പ് തുടങ്ങിയ ഡിപ്പാർട്ട്മെന്റുകളെ ബോധ്യപ്പെടുത്താൻ തീരുമാനിച്ചു. പ്രളയം ഉണ്ടായാൽ എന്തൊക്കെ മുൻകരുതൽ സ്വീകരിക്കണമെന്ന് ഊരിലുള്ളവർക്ക് നിർദ്ദേശങ്ങൾ നൽകി.

സർവ്വേയുടെ ഭാഗമായി ആദിവാസികോളനികൾ സന്ദർശിച്ച ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുകയുണ്ടായി. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കർ അവർകളുടെ നേതൃത്വത്തിൽ ചിറ്റൂർ അഗ്നി രക്ഷാ നിലയം അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർമാരായ സി.സജി കുമാർ, വി.ആർ.ജോസ് സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ എം ഷാഫി, ഫയർ ഓഫീസർമാരായ വി.സുധീഷ്, എൻ.ജയേഷ്, എം. നാരായണൻ കുട്ടി,എ ശിവദാസ് സിവിൽ ഡിഫൻസ് അംഗങ്ങളും സർവ്വേയിൽ പങ്കാളികളായി. പറമ്പിക്കുളം ഡി എഫ് ഒ വൈശാഖും സന്നിഹിതനായിരുന്നു.

Related Articles

Post Your Comments

Back to top button