നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്,ചാവക്കാട് താലൂക്ക് ആശുപത്രി പൂര്‍ണ്ണമായി അടച്ചു പൂട്ടി.
NewsKeralaHealth

നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്,ചാവക്കാട് താലൂക്ക് ആശുപത്രി പൂര്‍ണ്ണമായി അടച്ചു പൂട്ടി.

തൃശൂർ ജില്ലയില്‍ ചാവക്കാട് സ്വദേശിനികളായ നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചാവക്കാട് താലൂക്ക് ആശുപത്രി പൂര്‍ണ്ണമായി അടച്ചു പൂട്ടി. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരില്‍ 9 പേര്‍ക്ക് ആണ് ഇതിനകം കൊവിഡ് സ്ഥിരീകരിക്കപ്പെട്ടത്. തൃശൂര്‍ ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 24 ആയിരിക്കുകയാണ്.

തൃശൂരില്‍ ഞായറാഴ്ച ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ പത്തിന് ചെന്നൈയില്‍ നിന്ന് എത്തിയ പെരിഞ്ഞനം സ്വദേശിയായ 31 വയസുകാരന്‍, മെയ് 26ന് സൗദിയില്‍ നിന്ന് എത്തിയ അഞ്ഞൂര്‍ സ്വദേശിയായ 24 വയസുകാരന്‍,ജൂണ്‍ എട്ടിന് ചെന്നൈയില്‍ നിന്ന് എത്തിയ എസ്.എന്‍ പുരം സ്വദേശിയായ അറുപതുകാരി, എന്നിവരാണ് രോഗം ബാധിച്ച മറ്റ് മൂന്ന് പേര്‍. കൊവിഡ് സ്ഥിരീകരിച്ച 143 പേരാണ് ജില്ലയില്‍ ആകെ ചികിത്സയില്‍ ഉള്ളത്. തൃശൂര്‍ ജില്ലക്കാരായ ഒന്‍പത് പേര്‍ രോഗം സ്ഥിരീകരിച്ച്‌ മറ്റ് ജില്ലകളില്‍ ചികിത്സയില്‍ കഴിയുകയാണ്. വീടുകളില്‍ 12401 പേരും ആശുപത്രികളില്‍ 193 പേരും ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ആകെ 12594 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

Related Articles

Post Your Comments

Back to top button