നാല് ഇന്ത്യന്‍ സൈനികര്‍ അതീവ ഗുരുതരാവസ്ഥയില്‍.
NewsNationalWorldHealth

നാല് ഇന്ത്യന്‍ സൈനികര്‍ അതീവ ഗുരുതരാവസ്ഥയില്‍.

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ പരിക്കേറ്റ നാല് ഇന്ത്യന്‍ സൈനികര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. സംഘര്‍ഷത്തില്‍ ആകെ ഇരുപത് സൈനികര്‍ മരണപ്പെട്ടതായി നേരത്തെ കരസേന അറിയിച്ചിരുന്നു. മരണസംഖ്യ കൂടിയേക്കാം എന്ന സൂചന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തിരുന്നതാണ്.

സംഘര്‍ഷത്തില്‍ തോക്കോ മറ്റ് മാരകായുദ്ധങ്ങളോ ഉപയോ​ഗിക്കാതെ കല്ലും വടിയും ദണ്ഡും ഉപയോ​ഗിച്ച് ഇരുവിഭാ​ഗം സൈനികരും ഏറ്റുമുട്ടുകയായിരുന്നു. സംഘ‍ര്‍ഷത്തില്‍ 43 ചൈനീസ് സൈനിക‍ര്‍ മരിക്കുകയോ ​ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തുവെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം. കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ വച്ചാണ് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തിങ്കളാഴ്ച ഏറ്റുമുട്ടുന്നത്. നൈറ്റ് പട്രോളിംഗിന് പോയ ഇന്ത്യന്‍ സൈനികര്‍ മലമുകളില്‍ നിലയുറപ്പിച്ച ചൈനീസ് സംഘത്തെ കണ്ടതോടെയാണ് സംഘര്‍ഷം ആരംഭിക്കുന്നത്.

Related Articles

Post Your Comments

Back to top button