

മുംബൈ തീരത്ത് ആഞ്ഞടികാനായി നിസര്‍ഗ തീരത്തോട് അടുക്കുകയാണ്. തീവ്രന്യൂനമര്‍ദം നിസര്‍ഗ ചുഴലിക്കാറ്റായി മാറി. അര്‍ധരാത്രിയോടെ ഇതു തീവ്ര രൂപം കൊണ്ട്, മഹാരാഷ്ട്ര- തെക്കന്‍ ഗുജറാത്ത് തീരത്തെ ഹരിഹരേശ്വറിനും, ദാമനും മധ്യത്തിലൂടെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ കരയിലേക്ക് പ്രവേശിക്കും. മണിക്കൂറില്‍ 70 മുതല്‍ 120 കിലോമീറ്റര്‍ വരെ ശക്തിയേറിയ കാറ്റാണ് ഏതാനും മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തോടു ചേര്‍ന്ന് വീശാനൊരുങ്ങുന്നത്. റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാവും കാറ്റ് കരയിലേക്കു കയറുന്നത്. ചൊവ്വ ഉച്ചയോടെ ഗോവയ്ക്ക് 280 കിമീ വടക്കുപടിഞ്ഞാറായും മുംബൈയ്ക്ക് 430 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായുമാണ് ചുഴലിയുടെ സ്ഥാനാമെന്നാണ് കാലാവസ്ഥാ കേന്ദ്രം സൈക്‌ളോണ്‍ നിരീക്ഷണ വിഭാഗം അറിയിച്ചിട്ടുള്ളത്.
നിസര്‍ഗ ചുഴലിക്കാറ്റായി മാറിയ ന്യൂനമര്‍ദം ബിധാനാഴ്ച ഉച്ചയോടെ മഹാരാഷ്ട്രയിലെ മുംബൈ, പാല്‍ഗാര്‍, താനെ, റായ്ഗഡ് ജില്ലകളിലൂടെ വീശിയടിക്കും. വന്‍തോതില്‍ മരങ്ങള്‍ കടപുഴകിയും പരസ്യബോര്‍ഡുകളും വൈദ്യുതി തൂണുകളും ഇളകി വീണും പലതരം നാശനഷ്ടങ്ങള്‍ ഉണ്ടാകുമെന്നു കാലാവസ്ഥാ വകുപ്പു മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.
Post Your Comments