

ചൈന കിഴക്കൻ ലഡാക്കിൽ നടത്തിയ അതിക്രമവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചു കൊണ്ട് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. “നരേന്ദ്ര മോദി യഥാർത്ഥത്തിൽ സറണ്ടർ മോദി’ എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. അതിർത്തി വിഷയത്തിൽ പ്രധാനമന്ത്രി ചൈനയോട് സൗമ്യമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന ജപ്പാൻ ടൈംസിന്റെ ആർട്ടിക്കിൾ ടാഗ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ ട്വീറ്റ്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിക്കെതിരേ കഴിഞ്ഞ ദിവസവും രൂക്ഷ വിമർശനം നടത്തിയിരുന്നു. സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞതിനെ പറ്റി കേന്ദ്രം കുറിപ്പിറക്കിയതിനു പിറകെ യാണ് ട്വീറ്റ് ഉണ്ടായത്. ഇന്ത്യയുടെ അതിർത്തി കടന്ന് ആരും വന്നിട്ടില്ലെന്നും ഒരു പോസ്റ്റും ആരു കയ്യേറിയിട്ടില്ലെന്നും മോദി സർവ്വകക്ഷി യോഗത്തിൽ പറഞ്ഞിരുന്നു. ഇന്ത്യയുടെ പ്രദേശം പ്രധാനമന്ത്രി ചൈനയ്ക്ക് അടിയറവ് വച്ചെന്നും ചൈന കയ്യേറിയിട്ടില്ലെങ്കില്‍ 20 സൈനികര്‍ വീരമൃത്യു വരിച്ചത് എന്തിനെന്നുമാണ് ഇതിനു മറുപടിയായി രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നത്.
Post Your Comments