

പകപോക്കൽ രാഷ്ട്രീയത്തിന്റെ കയ്പു നീരും കുടിച്ച് പടിയിറങ്ങുന്നതിന്റെ തലേദിവസം രാത്രിയിൽ ഐ.പി.എസ് ഉദ്യോഗസ്ഥനും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസ് അന്തിയുറങ്ങിയത് തന്റെ ആത്മ നൊമ്പരങ്ങൾ തൊട്ടറിഞ്ഞ ഓഫീസിൽ തന്നെയായിരുന്നു.
ഐ.പി.എസ് ഉദ്യോഗസ്ഥനും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസ് 35 വര്‍ഷത്തെ സര്‍വീസിന് ശേഷം മെയ് 31 ന് വിരമിക്കുകയാണ്. താൻ അവസാനം ജോലി നോക്കിവന്ന ഓഫീസിൽ കിടക്ക വിരിച്ചിരിക്കുന്ന ചിത്രം ജേക്കബ് തോമസ് തന്നെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. സിവില്‍ സര്‍വീസ് അവസാന ദിവസത്തിന്റെ തുടക്കവും ഒടുക്കവും ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഓഫീസില്‍ എന്നാണ് ജേക്കബ് തോമസ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്ര അയപ്പ് ചടങ്ങില്‍ പോലും ജേക്കബ് തോമസ് പങ്കെടുക്കാൻ തയ്യാറായില്ല. അവസാന സര്‍വീസ് ദിവസം ഓഫീസിൽ ആ ഐ പി എസ്സുകാരൻ കിടന്നുറങ്ങി. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോൾ വിജിലന്‍സ് ഡയറക്ടറായി ചുമതല ഏൽക്കുന്ന ജേക്കബ് തോമസ് വിജിലന്‍സില്‍ അടിമുടി പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുകയായിരുന്നു പിന്നെ. കേസെടുക്കുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലുമൊക്കെ ജേക്കബ് തോമസ് ഏറെ ദൂരം മുന്നിൽ പോയി. പിന്നീട് സര്‍ക്കാരുമായി ഉണ്ടായ അഭിപ്രായഭിന്നതകളെത്തുടർന്നു, ഏതുഭരണത്തിലേയുമെന്നപോലെ പകപോക്കൽ രാഷ്ട്രീയത്തിനിരകളായ ഉദ്യോഗസ്ഥരുടെ പട്ടികയിൽ ഇടം നേടുകയായിരുന്നു. ഷൊര്‍ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായാണ് ജേക്കബ് തോമസ് ഇന്ന് ഔദ്യോഗികജീവിതത്തിൽ നിന്നും പടിയിറങ്ങുന്നത്.
Post Your Comments