

തുടർച്ചയായി പതിനൊന്നാം ദിവസവും രാജ്യത്ത് ഇന്ധനവില കൂട്ടി. പെട്രോളിന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് വർധന. പതിനൊന്ന് ദിവസത്തിനിടയിൽ പെട്രോളിന് 6 രൂപ 03 പൈസയും ഡീസലിന് 6 രൂപ 08 പൈസയുമാണ് കൂടിയിരിക്കുന്നത്.
രാജ്യാന്തരവിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴുമുതല്‍ വില കൂട്ടാൻ ആരംഭിച്ചത്. ജൂൺ ആറിനു അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക് 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12 ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽ വിലയില്‍ കുറക്കുക ഉണ്ടായില്ല. മെയ് മാസത്തിൽ എണ്ണ വില 20തിലേക്ക് കൂപ്പു കുത്തിയപ്പോഴും രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ പഴയ പാടിത്തന്നെ തുടരുകയായിരുന്നു. എക്സൈസ് തീരുവ കേന്ദ്ര സർക്കാർ വർധിപ്പിച്ചതാണ് വിലക്കുറവ് ജനങ്ങളിലേക്കെത്താത്തതിന് കാരണമായി എണ്ണ കമ്പനികൾ ചൂണ്ടിക്കാട്ടുന്ന ന്യായം. പെട്രോൾ വില വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇന്ധന വില തുടർച്ചയായി വർധിക്കുന്നതിനാൽ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. ഈ രീതിയിൽ മുന്നോട്ട് പോയാൽ വരുന്ന മൂന്ന് മാസത്തിനുള്ളിൽ 80 മുതൽ 85 രൂപ വരെ പെട്രോൾ, ഡീസൽ നിരക്ക് എത്തുമെന്നാണ് വിദഗ്ധർ പറയുന്നത്.
Post Your Comments