

പനി ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സ്വയം ക്വാറന്റൈനില്‍ പോയി. സംസ്ഥാനത്തെ എല്ലാ പരിപാടികളും കെജ്രിവാള്‍ റദ്ദാക്കി. നേരിയ പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കെജ്രിവാള്‍ ക്വാറന്റൈനിലേയ്ക്ക് പോയത്.
കൊവിഡ് പരിശോധനയ്ക്കായി ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. ഞായറാഴ്ച ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സിലാണ് ഒടുവിലായി കെജ്രിവാള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഞായറാഴ്ച ഉച്ച മുതലാണ് കെജ്രിവാളിന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. അതിനുശേഷം ആരുമായും ബന്ധപ്പെട്ടില്ല. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് അദ്ദേഹം മീറ്റിങ്ങില്‍ പങ്കെടുത്തത് തന്നെ.
എന്നാല്‍, പാര്‍ട്ടിയിലെ മന്ത്രിസഭാ, ഉദ്യോഗസ്ഥര്‍ എന്നിവരുമായി ഡല്‍ഹി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഡല്‍ഹിയിലെ ഔദ്യോഗിക വസതിയിലാണ് അദ്ദേഹം. ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും, ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സ ലഭിക്കുകയുള്ളൂ വെന്ന് ഞായറാഴ്ച വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി കെജ്രിവാള്‍ അറിയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറയുമെന്നതിനാലാണ് ഈ തീരുമാനമെന്നായിരുന്നു പറഞ്ഞിരുന്നത്.
Post Your Comments