

പാകിസ്താന്‍ ചാരവിമാനം ഇന്ത്യന്‍ സൈന്യം വെടിവെച്ച് വീഴ്ത്തി. കശ്മീരിലെ കത്‍വാ മേഖലയിലാണ് ഇന്ത്യന്‍ സൈന്യം പാകിസ്താന്റെ ഡ്രോൺ വിമാനം തകർത്തത്. ശനിയാഴ്ച രാവിലെ 5.10 ഓടെ പാക് ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. ബിഎസ്എഫിന്‍റെ പതിവ് പട്രോളിംഗിനിടെയാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ഒമ്പതു തവണ വെടിയുതിര്‍ത്തതിന് ശേഷമാണ് സൈന്യത്തിന് ഡ്രോണിനെ വീഴ്‍ത്താനായത്. പ്രദേശത്ത് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരുന്നു.
Post Your Comments