പാചക വാതക വില കൂട്ടി.
NewsNational

പാചക വാതക വില കൂട്ടി.

ജൂൺ ഒന്ന്മുതൽ പാചക വാതകത്തിന്റെ വില എണ്ണ കമ്പനികൾ കുത്തനെ ഉയർത്തി. 11.50 രൂപ വരെയാണ് രാജ്യത്ത് വിലയിൽ വരുന്ന വർധന. രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികളാണ് പാചക വാതകത്തിന് വില വ‍ര്‍ധിപ്പിക്കാൻ തീരുമാനം എടുത്തത്. എന്നാൽ പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള ഉപഭോക്താക്കളെ വില വ‍ര്‍ധന യിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെയാണ് വില വർധനയിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്. സർക്കാരിൻെറ ഉജ്ജ്വല പദ്ധതിയ്ക്ക് കീഴിൽ വരുന്ന 8.3 കോടി ഉപഭോക്താക്കൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ്. ഇതാണ് വില വർധനയിൽ നിന്ന് ഇവരെ ഒഴിവാക്കാൻ കാരണം. ബാക്കി എല്ലാ സിലിണ്ടറുകൾക്കും വില കൂടും. പ്രധാന മന്ത്രി ഗരിബ് കല്യാൺ യോജന പദ്ധതിയ്ക്ക് കീഴിൽ ജൂൺ 30 വരെ സൗജന്യ സിലിണ്ടര്‍ ലഭ്യമാകും.

ഡൽഹിയിൽ സബ്‍സിഡി ഇതര സിലിണ്ടറുകൾക്ക് 11.50 രൂപയാണ് ജൂൺ ഒന്നുമുതൽ വില വർധിപ്പിച്ചിട്ടുള്ളത്. മെയ് മാസം 744 രൂപയിൽ നിന്ന് 581.50 രൂപയായി സിലിണ്ടര്‍ വില കുറച്ചിരുന്നുന്നതാണ്. ജൂൺ ഒന്ന് രാജ്യാന്തര വിപണിയിലും എൽപിജിയ്ക്ക് വില വ‍ര്‍ധനയുണ്ടെന്നും ഇതാണ് ഇവിടെയും വില വ‍ര്‍ധനയ്ക്ക് കാരണമാകുന്നതെന്നുമാണ് ഇന്ത്യൻ ഓയിൽ കോ‍ര്‍പ്പറേഷൻ ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം.
എല്ലാ മാസവും ആദ്യം ആണ്,രാജ്യാന്തര വിപണിയിലെ വിലയും യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കും ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ച് എണ്ണ കമ്പനികൾ പാചക വാതക വില നിശ്ചയിക്കാറുള്ളത്.

Related Articles

Post Your Comments

Back to top button