

പഴയകാല സിനിമകളിലെ നടനും ഗായകനുമായ കേരള സൈഗാള്‍ എന്നറിയപ്പെട്ടിരുന്ന പാപ്പുക്കുട്ടി ഭാഗവതര്‍ 107 അന്തരിച്ചു. കൊച്ചി പള്ളുരുത്തിയിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ ഏറെക്കാലമായി വിശ്രമത്തിലായിരുന്നു. ഇരുപത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രസന്ന എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. ഈ ചിത്രത്തില്‍ അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്. തുടർന്ന്, ഗുരുവായൂരപ്പന്, സ്ത്രീഹൃദയം,ഒരാള്‍കൂടി കള്ളനായി, മുതലാളി, വിരുതന് ശങ്കു തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അഭിനയിച്ചു. 1912 മാര്‍ച്ച് 29നാണ് ജനിച്ചത്. 95-ാം വയസില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പാടിയ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ ‘എന്റടുക്കെ വന്നടുക്കും’ എന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഗായകന് യേശുദാസിന്റെ പിതാവ് അഗസ്റ്റിന് ജോസഫിനൊപ്പവും നാടകവേദികളില്‍ പാപ്പുക്കുട്ടി ഭാഗവതര്‍ പ്രവർത്തിച്ചിട്ടുണ്ട്.
Post Your Comments