

കൂടുതല്‍ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച പാലക്കാട് ജില്ല അപകടമേഖലയായെന്ന് മന്ത്രി എ.കെ ബാലൻ. ജില്ല അപകട മേഖലയിൽ കൂടിയാണ് കടന്നു പോകുന്നത്. ഏത് സമയത്തും നിയന്ത്രണങ്ങളില്‍ നിന്നും വഴുതിപ്പോകാനുള്ള സാധ്യതയുണ്ട്.
തമിഴ്നാട്ടിൽ കേസുകൾ കൂടുന്നതാണ് വെല്ലിവിളി. എന്നാല്‍ കോവിഡ് പരിശോധന സംവിധാനങ്ങൾ നിലവിൽ കാര്യക്ഷമമാണെന്നും മന്ത്രി എ.കെ ബാലൻ പറഞ്ഞു.
കൊവിഡ് ഒ.പി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇനി കൂടുതൽ കേസുകൾ പോസിറ്റീവ് ആയാൽ പാലക്കാട് ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ സൗകര്യം സജ്ജമാണ്. ഐസിഎംആര്‍ അനുമതി കിട്ടുന്ന മുറയ്ക്ക് മെഡിക്കല്‍ കോളേജ് കൊവിഡ് ആശുപത്രി ആയി മാറ്റും. ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ കുറവ് വലിയ പ്രശ്നമാണ്. മെഡിക്കൽ കോളേജിലേക്ക് ആവശ്യമായ ജീവനക്കാരെ ഉടൻ തന്നെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
Post Your Comments