പാലക്കാട് ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം പകർന്നത് 31 പേർക്ക്.

പാലക്കാട് ആരോഗ്യ പ്രവർത്തകർക്കുൾപ്പെടെ സമ്പർക്കത്തിലൂടെ രോഗം പടരുന്നത് ആശങ്കയുയർത്തുകയാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിഥിരീകരിച്ച 11 പേരിൽ 5 പേരും ജില്ലാ ആശുപത്രിയിലെ ജീവനക്കാർക്കാരാാണ്. ഒരാൾ ആലത്തൂർ സബ് ജയിലിൽ കഴിയുന്ന റിമാൻ്റ് പ്രതിയാണ്. ഇയാൾക്ക് രോഗം പകർന്ന ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഒരു മാസത്തിനിടെ പാലക്കാട് ജില്ലയിൽ രോഗികളുടെ എണ്ണം വലിയ തോതിൽ വർധിച്ചു. ജില്ലയിൽ സമ്പർക്കത്തിലൂടെ മാത്രം രോഗം പകർന്നത് 31 പേർക്ക് ആണ്. ഇതിൽ 22 പേരും ആരോഗ്യ പ്രവർത്തകർ. കഴിഞ്ഞ ദിവസം മാത്രം രോഗബാധിതരായ ആരോഗ്യ പ്രവർത്തകർ 5 പേർ ആണ്. ജില്ലാ ആശുപത്രിയിലെ ജീവനക്കാരായ 4 പുരുഷൻമാർക്കും ഒരു സ്ത്രീക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 20 ആരോഗ്യ പ്രവർത്തകർ ജില്ലയിൽ ചികിത്സയിൽ കഴിയുകയാണ്.
ശനിയാഴ്ച രോഗം സ്ഥിരീകരിച്ച മുണ്ടൂർ സ്വദേശി ആലത്തൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പോക്സോ കേസ് പ്രതിയാണ്. ഇയാൾക്ക് വൈദ്യ പരിശോധനക്കിടെ ജില്ലാ ആശുപത്രിയിൽ വെച്ച് രോഗം ബാധിച്ചിരിക്കാമെന്നാണ് സൂചന. ഇതുവരെ ജില്ലയിൽ കോവിഡ് പോസിറ്റീവ് ചികിത്സയിൽ ഉള്ളവർ 172 പേരാണ്.