

പാലക്കാട് ജില്ലയിൽ ഞായറാഴ്ച ആറ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
ദുബായ്-1 ചാലിശ്ശേരി സ്വദേശി (27 പുരുഷൻ),മുംബൈ-3 മെയ് 31ന് എത്തിയ മൂന്ന് അമ്പലപ്പാറ സ്വദേശികൾ(45,23 സ്ത്രീകൾ, 53 പുരുഷൻ),സൗദി-1 ജൂൺ ആറിന് എത്തിയ കുമരംപുത്തൂർ സ്വദേശി (52 പുരുഷൻ), ചെന്നൈ-1 മെയ് 30ന് എത്തിയ ചെത്തല്ലൂർ വെള്ളക്കുന്ന് സ്വദേശി (65 പുരുഷൻ), ഞായറാഴ്ച ജില്ലയിൽ 27 പേർ രോഗ വിമുക്തരായി. ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 152 ആണ്.ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ മൂന്നുപേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ഒരാൾ എറണാകുളത്തും ചികിത്സയിൽ ഉണ്ട്.
Post Your Comments