

പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച ഒരാൾക്ക് ആണ് കോവിഡ് 19 സ്ഥിരീകരിച്ചത്. മെയ് 29ന് ചെന്നൈയിൽ നിന്നും വന്ന കോങ്ങാട് പാറശ്ശേരി സ്വദേശിക്കാണ് (57 പുരുഷൻ) രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ചെന്നൈയിൽ ചായക്കട നടത്തിവന്നിരുന്ന ആളാണ്. കൂടാതെ ജില്ലയിൽ തിങ്കളാഴ്ച രണ്ടുപേർ രോഗ മുക്തരായിട്ടുണ്ട്. ചികിത്സയിൽ ഉണ്ടായിരുന്ന വെള്ളിനേഴി സ്വദേശി (11, പെൺകുട്ടി,) പുതുനഗരം സ്വദേശി (47, പുരുഷൻ) എന്നിവരുടെ പരിശോധനാ ഫലമാണ് തുടർച്ചയായി രണ്ട് തവണ നെഗറ്റീവ് ആയത്. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിൽ ഉള്ളവർ 158 പേരായി. ഇതിനു പുറമെ ജൂൺ ആറിന് രോഗം സ്ഥിരീകരിച്ച പട്ടാമ്പി, മുളയങ്കാവ് സ്വദേശികൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ട്.
Post Your Comments