

പാലക്കാട് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ആള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ചാടിപ്പോയി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ നിന്നാണ് 40കാരനായ കൊച്ചി തോപ്പുംപടി സ്വദേശി രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താൻ പോലീസ് നെട്ടോട്ടം ഓടിയിട്ടും ഇത് വരെ കണ്ടെത്താനായില്ല. പഴനിയില്‍ നിന്നും ചരക്ക് വാഹനത്തിലെത്തി തോപ്പുംപടി സ്വദേശിയെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകീട്ട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രാവിലെ 1.15 മണിയോടെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഇയാള്‍ പുറത്തേക്ക് ഓടിയത് സമീപത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ കണ്ടെങ്കിലും പിടികൂടാനായില്ല.
Post Your Comments